അടുത്ത മൂന്ന് മണിക്കൂറില്‍ വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറില്‍ വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യത
Jul 31, 2024 02:39 PM | By Vyshnavy Rajan

മുണ്ടക്കൈ : അടുത്ത മൂന്ന് മണിക്കൂറില്‍ വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

ജില്ലയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ചൂരല്‍മല , മുണ്ടക്കൈ മേഖലയില്‍ വീണ്ടും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴ പെയ്യുന്നുണ്ടെങ്കിലും ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണ്.

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട് ദുരന്തത്തില്‍ മരണം 175 ആയി ഉയര്‍ന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 175 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു.

ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 227 പേരെ കാണ്മാനില്ല. അവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്.

Moderate rain likely at isolated places in Wayanad district in the next three hours

Next TV

Related Stories
കോക്കല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചിത്വയജ്ഞം സംഘടിപ്പിച്ചു

Oct 2, 2024 09:48 PM

കോക്കല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചിത്വയജ്ഞം സംഘടിപ്പിച്ചു

50 എൻ എസ് എസ് വളണ്ടിയേഴ്‌സ് പങ്കെടുത്ത ശുചീകരണയജ്ഞത്തിന് പ്രോഗ്രാം ഓഫീസർ ലിഷ മനോജ് നേതൃത്വം നൽകി.എൻ എസ് എസ് ദത്ത്ഗ്രാമമായ രണ്ടാം വാർഡ് മെമ്പർ പി എൻ...

Read More >>
ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

Oct 2, 2024 09:29 PM

ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച്...

Read More >>
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

Oct 2, 2024 09:20 PM

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ...

Read More >>
ഗാന്ധിജയന്തി ദിനത്തിൽ വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു

Oct 2, 2024 09:13 PM

ഗാന്ധിജയന്തി ദിനത്തിൽ വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു

ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ഗ്രന്ഥശാല പ്രവർത്തകരുടെയും, മറ്റ് സന്നദ്ധ...

Read More >>
തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

Oct 2, 2024 08:50 PM

തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം...

Read More >>
വിശപ്പ് രഹിത പേരാമ്പ്ര  കെ.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു

Oct 2, 2024 08:42 PM

വിശപ്പ് രഹിത പേരാമ്പ്ര കെ.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു

ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക്സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഭാഷാശ്രീ. ഭാഷാശ്രീ ഓഫീസിൽ നിന്ന് ഉച്ചയക്ക് 11മണി മുതൽ...

Read More >>
Top Stories

News Roundup

Entertainment News