കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി
Jan 25, 2022 04:54 PM | By Balussery Editor

ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണത്തിന് ആദ്യഘട്ടത്തില്‍ 1.05 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 9 ഗ്രാമപഞ്ചായത്തുകളിലെ 14 ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനാണ് റവന്യൂവകുപ്പ് ഫണ്ട് അനുവദിക്കുന്നത്.

എം.എല്‍.എ നിങ്ങളോടൊപ്പം എന്ന പരിപാടിയില്‍ നിരവധി പരാതികള്‍ ലഭിച്ച കാവുന്തറ പിഎച്ച്‌സി, കാഞ്ഞൂര് താഴെ റോഡ് ഉള്‍പ്പെടെയുള്ള 14 റോഡുകളാണ് നവീകരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗമാണ് എസ്റ്റിമേറ്റ് എടുത്ത് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ജില്ലാ കലക്ടര്‍ അനുമതി നല്‍കിയാല്‍ ഓരോ ബ്ലോക്കിലേയും സെക്രട്ടറിമാര്‍ വര്‍ക്ക് ടെണ്ടര്‍ ചെയ്ത് പ്രവര്‍ത്തി പൂര്‍ത്തീകരിക്കണം. എല്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും അതാത് പഞ്ചായത്തിലെ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്നും അറിയിച്ചു.

വൈകുണ്ഡം മഞ്ഞപ്പുഴ റോഡ് - 5 ലക്ഷം ബാലുശ്ശേരി പഞ്ചായത്ത്, കാവുന്തറ പി.എച്ച്.സി കാഞ്ഞൂര് താഴെ റോഡ് - 10 ലക്ഷം നടുവണ്ണൂര്‍ പഞ്ചായത്ത്, കൊടശ്ശേരി കണ്ണിപ്പൊയില്‍ റോഡ് - 10 ലക്ഷം, അത്തോളി പഞ്ചായത്ത്, ചെറുക്കാട് മൊട്ടന്തറ റോഡ് 10 ലക്ഷം, കായണ്ണ ഗ്രാമ പഞ്ചായത്ത്, കന്നൂര്‍ ചിറ്റാരിക്കടവ് റോഡ് - 10 ലക്ഷം, ഉള്ളിയേരി പഞ്ചായത്ത്, ചൊവ്വരിപാറ അംഗന്‍വാടി ചോയി മഠത്തില്‍ പൊയില്‍ റോഡ് - 5 ലക്ഷം, പനങ്ങാട് പഞ്ചായത്ത്, കുന്നുമ്മല്‍ താഴെ കോവിലകം താഴെ താഴത്ത്കടവ് റോഡ് - 10 ലക്ഷം, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, കൂരാച്ചുണ്ട് വട്ടച്ചിറ റോഡ്- 5 ലക്ഷം, കൂരാച്ചുണ്ട് പഞ്ചായത്ത്, നിറ്റോറ കോളനി റോഡ്- 5 ലക്ഷം ,ഉണ്ണികുളം പഞ്ചായത്ത്, വലിയ വീട്ടില്‍താഴെ റോഡ് - 5 ലക്ഷം, ഉള്ളിയേരി പഞ്ചായത്ത്, കല്ലിടുക്കില്‍ - കരിന്താറ്റില്‍ റോഡ് - 10 ലക്ഷം, പനങ്ങാട് പഞ്ചായത്ത്, ചെടിക്കുളം നരയംകുളം റോഡ്- 10 ലക്ഷം, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, പറമ്പിന്‍ മുകളില്‍ കാരാട്ടുപാറ റോഡ്- 5 ലക്ഷം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്, കാവില്‍ തുരുത്തിമുക്ക് റോഡ്- 10 ലക്ഷം, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് തുടങ്ങിയ റോഡുകള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ റവന്യു വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് എംഎല്‍എ അറിയിച്ചു.

Monsoon; Administrative sanction of `1.05 crore for upgrading of various roads in Balussery

Next TV

Related Stories
 ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

Apr 22, 2024 10:53 PM

ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എല്ലാ സ്ഥലങ്ങളിലും പരസ്യ പ്രചാരണം കൃത്യം നാലുമണിക്ക് അവസാനിപ്പിക്കാൻ യോഗം...

Read More >>
 'പത്രധർമ്മം ചുട്ടെരിക്കരുത്' -ഐ ആർ എം യൂ  പ്രതിഷേധിച്ചു

Apr 22, 2024 10:40 PM

'പത്രധർമ്മം ചുട്ടെരിക്കരുത്' -ഐ ആർ എം യൂ  പ്രതിഷേധിച്ചു

സുപ്രഭാതം പത്രത്തിൽ തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ പത്രം തെരുവിൽ കത്തിച്ച നടപടി അങ്ങേയറ്റം ലജ്ജകരമാണ്. വായനക്കാരന്റെ...

Read More >>
#mkraghavan | ബാലുശ്ശേരി മണ്ഡലത്തെ ആവേശത്തിലാക്കി എം.കെ രാഘവന്റെ റോഡ് ഷോ

Apr 22, 2024 10:10 PM

#mkraghavan | ബാലുശ്ശേരി മണ്ഡലത്തെ ആവേശത്തിലാക്കി എം.കെ രാഘവന്റെ റോഡ് ഷോ

തുറന്ന വാഹനത്തിലൊരുക്കിയ താൽക്കാലിക വേദിയിലേക്ക് കയറിയ സ്ഥാനാർഥിയെ അണികൾ വർണ്ണപൊട്ടുകൾ വിതറി ആർപ്പുവിളികളോടെ സ്വീകരിച്ചു....

Read More >>
#kmshaji | ഇന്ത്യാ മുന്നണി അധികാരം പിടിക്കും  -കെ.എം.ഷാജി

Apr 21, 2024 10:52 PM

#kmshaji | ഇന്ത്യാ മുന്നണി അധികാരം പിടിക്കും -കെ.എം.ഷാജി

നടുവണ്ണൂർ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
മങ്കയത്ത് വന്‍ അഗ്‌നിബാധ, തീപിടുത്തം രാത്രി ഒരു മണിക്ക്

Apr 20, 2024 02:24 PM

മങ്കയത്ത് വന്‍ അഗ്‌നിബാധ, തീപിടുത്തം രാത്രി ഒരു മണിക്ക്

കിനാലൂര്‍ മങ്കയത്ത് വന്‍ അഗ്നിബാധ. മങ്കയത്ത് ഇരമ്പറ്റ താഴെ, കോഴിക്കോട് ചേവായൂര്‍ സ്വദേശി കെ.സി. ജോസഫിന്റെ...

Read More >>
യുഡിഎഫ് പൊതുയോഗം നടത്തി

Apr 20, 2024 12:02 AM

യുഡിഎഫ് പൊതുയോഗം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്...

Read More >>
Top Stories