താമരശ്ശേരി : വയനാട് ദുരിത ബാധിതരെ സഹായിക്കാൻ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു) സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഫണ്ടിേലേക്ക് മുഴുവൻ ജീവനക്കാരും ഒരു ദിവസത്തെ വേതനം സംഭാവന നൽകണമെന്ന തീരുമാനം താമരശ്ശേരി ഏരിയയിൽ നടപ്പിലാക്കി പണം ഏറ്റുവാങ്ങി.
താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ കെ സി ഇ യു താമരശ്ശേരി ഏരിയാ സെക്രട്ടറി കെ വിജയകുമാർ ഏറ്റുവാങ്ങി ഏരിയാ ട്രഷറർ അജിത കെ വി യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷബീർ പി പ്രസിഡണ്ട് ലിജു വി എന്നിവർ പങ്കെടുത്തു.
പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്കിൽ ഏരിയാ ജോയിൻ്റ് സെക്രട്ടറി ജിൽസൺ ജോൺ ഏരിയാ വൈസ് പ്രസിഡണ്ട് സജീഷ് കെ ജി യൂണിറ്റ് സെക്രട്ടറി ബിജു പി യു യൂണിറ്റ് പ്രസിഡണ്ട് ഷാനിബ പി കെ എന്നിവർ ചേർന്നു.
താമരശ്ശേരി താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ ഏരിയാ ട്രഷറർ അജിത കെ വി യും ഓമശ്ശേരി മർക്കൻ്റെയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഏരിയാ വൈസ് പ്രസിഡണ്ട് ഡാലിയ മനോജും ഓമശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സൊസൈറ്റിയിൽ ഏരിയാ ജോയിൻ്റ് സെക്രട്ടറി രജയ് എം എം ഉം ഉണ്ണികുളം സർവ്വീസ് സഹകരണ ബാങ്കിൽ ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ സി സുരേഷ് സച്ചിദാനന്ദൻ കെ യും കുപ്പായക്കോട് ക്ഷീരോത്‌പാദക സഹകരണ സംഘത്തിൽ ഏരിയാ കമ്മിറ്റിയംഗം പി യു ബിജു വും ഏറ്റുവാങ്ങി
KCEU flood relief co-operative workers paid one day's wages