ചെറുവണ്ണൂർ : സ്വാതന്ത്ര്യദിനത്തിൽ വിദ്യാർത്ഥികൾക്കായി സബർമതി സന്ദേശ് മെഗാക്വിസ് 2024 സംഘടിപ്പിക്കുന്നു.
സബർമതി സംഘടിപ്പിക്കുന്ന സന്ദേശ് മെഗാക്വിസ് 2024 ആഗസ്റ്റ് 15 ഉച്ചയ്ക്ക് 2.30 മുതൽ ചെറുവണ്ണൂർ സബർമതിയിൽ നടക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോഴിക്കോട് ജില്ലയിലെ യു പി, എച്ച്എസ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
ഒരു വിദ്യാലയത്തിൽ നിന്നും താല്‌പര്യമുള്ള എത്ര കുട്ടികൾക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം: ഗുഗിൾ ഫോം വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ആഗസ്ത് 10 ന് രാത്രി 8 മണി വരെ രജിസ്റ്റർ ചെയ്യാം.
പ്രസ്തുത തിയ്യതിക്ക് മുമ്പായി നിശ്ചിത എണ്ണം കുട്ടികൾ രജിസ്റ്റർ ചെയ്‌താൽ ലിങ്ക് ക്ലോസ് ചെയ്യുന്നതാണ് പേര് രജിസ്റ്റർ ചെയ്‌തവർ ആഗസ്‌ത് 15 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യണം.
റൈറ്റിംഗ് ബോർഡ്, പേന എന്നിവ കൊണ്ടുവരണം. പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഗുഗിൾ ഫോം ആഗസ്‌ത് 10 ന് മുമ്പായി പുരിപ്പിക്കണം.
പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ പോയിൻ്റ് നേടുന്ന 10 പേർക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും.
രജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോം താഴെ ചേർക്കുന്നു വിശദ വിവരങ്ങൾ അറിയാൻ 9400906705, 9446225522 എന്ന നമ്പറിൽ വിളിക്കാം.
Sabarmati Cheruvannur Sandesh Megaquiz 2024 is organized on Independence Day