---
title: "ബാലുശ്ശേരി അമരാപുരിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്  അപകടം; മൂന്നുപേര്‍ക്ക്  പരിക്ക്"
english_title: "Three people were injured in an accident involving a car and a pickup van in Balusherry Amarapuri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/227173/three-people-were-injured-in-an-accident-involving-a-car-and-a-pickup-van-in-balusherry-amarapuri"
published_at: "2024-08-10T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b73681851a7_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി അമരാപുരിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്  അപകടം; മൂന്നുപേര്‍ക്ക്  പരിക്ക്

> **Lead Summary:** ബാലുശ്ശേരി : ബാലുശ്ശേരി അമരാപുരിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം മൂന്നുപേര്‍ക്ക് പരിക്ക്.

## Article Content

ബാലുശ്ശേരി : ബാലുശ്ശേരി അമരാപുരിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം മൂന്നുപേര്‍ക്ക് പരിക്ക്.

കിനാലൂര്‍ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ബാലുശ്ശേരി ഭാഗത്തേത്ത് വരികയായിരുന്ന വാന്‍ കാറിന് ഇടിക്കുകയായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. പരുക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാലുശ്ശേരി പോലീസ് പിക്കപ്പ് വാന്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഹൈവെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/227173/three-people-were-injured-in-an-accident-involving-a-car-and-a-pickup-van-in-balusherry-amarapuri)