വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി എൽ.എസ്.എസ് പരീക്ഷക്ക് തയാറെടുക്കുന്ന പ്രൈമറി ക്ലാസിലെ കുട്ടികളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ ‘കുട്ടിക്കൂട്ടം’.
വിദ്യാർഥികൾ സമാഹരിച്ച 73,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന് കുട്ടികൾ നേരിട്ടെത്തി ചേംബറിൽവെച്ച് കൈമാറി.
മുൻ വർഷങ്ങളിലെ വിദ്യാർഥികൾ 16 പഞ്ചായത്തിലെ പാലിയേറ്റിവ് യൂനിറ്റുകൾക്ക് മെഡിക്കൽ ബെഡ് നൽകിയും മാതൃകയായിരുന്നു.
ആയിരത്തിലധികം കുട്ടികൾക്ക് സൗജന്യമായി വിജ്ഞാനം പകർന്നുനൽകുന്ന കുട്ടിക്കൂട്ടത്തിൽ പഠനത്തോടൊപ്പം ആർദ്രമായ മനസ്സും സൂക്ഷിക്കാൻ കഴിയുന്നുണ്ടെന്ന് ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷിബിൻ പറഞ്ഞു.
As an example, 'kids'; WhatsApp association of primary class children to help the victims of Wayanad