---
title: "ഡിവൈഎഫ്ഐ നേതൃത്വത്തിൽ അതിജീവനത്തിന്റെ ചായക്കട ആരംഭിച്ചു"
english_title: "Under the leadership of DYFI, a survival tea shop was started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/227201/under-the-leadership-of-dyfi-a-survival-tea-shop-was-started"
published_at: "2024-08-10T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b7502606928_0000_ATTACH__.jpg"
keywords: []
---

# ഡിവൈഎഫ്ഐ നേതൃത്വത്തിൽ അതിജീവനത്തിന്റെ ചായക്കട ആരംഭിച്ചു

> **Lead Summary:** **കൂട്ടാലിട : **റീ ബിൽഡ് വയനാട് ക്യാമ്പയിനിലൂടെ വയനാട് ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം അവിടനല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ നടത്തിയ 'അതിജീവനത്തിന്റെ ചായക്കട ' ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു ഉദ്ഘാടനം ചെയ്തു.

## Article Content

**കൂട്ടാലിട : **റീ ബിൽഡ് വയനാട് ക്യാമ്പയിനിലൂടെ വയനാട് ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം അവിടനല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ നടത്തിയ 'അതിജീവനത്തിന്റെ ചായക്കട ' ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐയുടെ ക്യാമ്പയിനോട് ഐക്യപ്പെട്ട് എംഎസ് തട്ടുകട നടത്തുന്ന സുരേഷ് തട്ടുകട ഡിവൈഎഫ്ഐ ക്ക് വിട്ടു നൽകുകയായിരുന്നു.

ബ്ലോക്ക് സെക്രട്ടറി ടി. സരുൺ, മേഖല സെക്രട്ടറി എവി.വിഷ്ണു ,ബ്ലോക്ക് കമ്മിറ്റി അംഗം ആർ കെ .ഫെബിൻ, ആര്യ .ആർഎസ്, സഗിൽ.ജി, സംലേഷ് കക്കാട് സെൻറർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/227201/under-the-leadership-of-dyfi-a-survival-tea-shop-was-started)