---
title: "മദ്രസ മാനേജ്മെൻറ് അസോസിയേഷൻ ഏകദിന ശില്പശാല സംഘടിപ്പിച്ചു"
english_title: "Madrasa Management Association organized a one-day workshop"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/227984/madrasa-management-association-organized-a-one-day-workshop"
published_at: "2024-08-13T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb4480c9357_0000_ATTACH__.jpg"
keywords: []
---

# മദ്രസ മാനേജ്മെൻറ് അസോസിയേഷൻ ഏകദിന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ റെയിഞ്ച് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ്റെ കീഴിൽ ഏകദിന ശില്പശാലയും പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് അനുമോദനവും നടത്തി.ചടങ്ങ് അബൂബക്കർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ റെയിഞ്ച് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ്റെ കീഴിൽ ഏകദിന ശില്പശാലയും പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് അനുമോദനവും നടത്തി.ചടങ്ങ് അബൂബക്കർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു.

എം കെ പരീത് അധ്യക്ഷനായി.വഖഫ് ബോർഡ് റീജിയണൽ ഡയരക്ടർ ജുനൈദ് പാറപ്പള്ളി ക്ലാസിന് നേതൃത്വം നൽകി.ഡോ: കെ മുഹമ്മദ് അഷറഫ് വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണം നടത്തി .

മുഹമ്മദലി ദാരിമി പതാക ഉയർത്തി. പി.എം. കോയ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഇസ്മായിൽ കുന്നരം വെള്ളി,തൻസീർ ദാരിമി കാവുന്തറ,ജലീൽ ദാരിമി,കുഞ്ഞായീൻ മുസ്‌ലിയാർ,സഫ അസൈനാർ ഹാജി,കാദർ പറമ്പത്ത്,സന ഹസൻ ഹാജി,ഇബ്രാഹിം മണോളി,മുസ്തഫ പാലോളി ,ഹമീദ് കായലാട്ട്,ബഷീർ ചാമക്കാല,കോയ തയ്യുള്ള തിൽ, അഷ്‌റഫ്‌ തോട്ടൂമൂല കെ ടി കെ.റഷീദ്,അൻസൽ പൂനത്ത്. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/227984/madrasa-management-association-organized-a-one-day-workshop)