ബാലുശ്ശേരി : സ്വാതന്ത്ര്യദിനത്തെ വരവേറ്റുകൊണ്ട് വിദ്യാലയ മുറ്റത്ത് കുട്ടികൾ അണിനിരന്നു കൊണ്ട് ദേശീയ പതാകയുടെ ദൃശ്യരൂപമൊരുക്കി.
കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി വിഭാഗം കുട്ടികളാണ് വിദ്യാലയ മുറ്റത്ത് ഒന്നിച്ചണിനിരന്ന് ദൃശ്യരൂപം ഒരുക്കിയത്.
ദേശീയ പതാകയ്ക്കായി ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികൾ വലിയ കടലാസുകൾ നിറം പിടിപ്പിച്ച് കൊണ്ടുവന്നു. നിറം പിടിപ്പിച്ച കടലാസുകൾ കൈകളിലേന്തി കുട്ടികൾ അണിനിരന്നപ്പോൾ ത്രിവർണ്ണ പതാക മൈതാനത്ത് ദൃശ്യവിസ്മയമായി.
ഹയർ സെക്കൻ്ററി വിഭാഗത്തിലെ സ്കൗട്ട് ട്രൂപ്പ് ആണ് "സാഭിമാനം ഭാരതം" എന്ന പേരിൽ ഈ സവിശേഷ പരിപാടി സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ നിഷ. എൻ.എം, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്ത്, സ്കൗട്ട് ട്രൂപ്പ് ലീഡർ ഋഷികേശ്.ആർ, സ്കൂൾ ചെയർപേഴ്സൺ റിയോന.സി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിഷ. കെ. ആർ, പ്രകാശൻ. എം, ആനന്ദൻ. കെ.വി, അഭിലാഷ് പുത്തഞ്ചേരി, ഭിവിഷ.എ, മിനി.എസ്, ദിവ്യ രാമചന്ദ്രൻ.ടി.കെ, വിദ്യാലേഖ. ടി.കെ, ശ്രീപ.വി, രേഷ്മ.വി.പി, സമീറ.ഡി, അബ്ദുൾ ബഷീർ.എൻ.പി, ജയശ്രീ.വി.ആർ, ജസീന്ത ജയകൃഷ്ണൻ നേതൃത്വം നൽകി.
Sabhimanam Bharatham Kokkallur Sarkart Vidyalaya courtyard children make a visual representation of the national flag