---
title: "ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവൃത്തികളുടെ അവലോകന യോഗം നടത്തി "
english_title: "A review meeting was held on construction works in health institutions in Balussery constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228556/a-review-meeting-was-held-on-construction-works-in-health-institutions-in-balussery-constituency"
published_at: "2024-08-15T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be2e463be3f_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവൃത്തികളുടെ അവലോകന യോഗം നടത്തി 

> **Lead Summary:** **ബാലുശ്ശേരി : **നിയോജക മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട അവലോകന യോഗം മണ്ഡലം എംഎൽഎ അഡ്വ സച്ചിൻ ദേവ് അവർകളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ വച്ച് ചേർന്നു.

## Article Content

**ബാലുശ്ശേരി : **നിയോജക മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട അവലോകന യോഗം മണ്ഡലം എംഎൽഎ അഡ്വ സച്ചിൻ ദേവ് അവർകളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ വച്ച് ചേർന്നു.

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ മാസ്റ്റർ പ്ലാൻ കെട്ടിടവുമായി ബന്ധപ്പെട്ട് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വെർട്ടിക്കൽ എക്‌സ്‌പാൻഷൻ പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ കഴിയും 2025 മാർച്ച്‌ ഫിബ്രവരി മാസത്തിൽ ഉദ്ഘാടനം നിർവ്വഹിക്കാൻ സാധിക്കുമെന്ന് യോഗത്തിൽ എംഎൽഎ അറിയിച്ചു.

കൂടാതെ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ ഉള്ളിയേരി, കൂരാച്ചുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം കക്കയം, കുടുംബാരോഗ്യ കേന്ദ്രം മങ്ങാട്, എന്നീ സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആയി ബന്ധപ്പെട്ട വിശകലനവും നടത്തി.

യോഗത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വികെ അനിത, വൈസ് പ്രസിഡണ്ട് ടിഎം ശശി,ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ സുരേഷ് ആലംകോടൻ, ജില്ലാ പ്രോഗ്രാം മാനേജർ -NHM ഡോ. ഷാജി സി. കെ, ജില്ലാ സിവിൽ വർക്ക് മോഡൽ ഓഫീസർ ഡോ. PP പ്രമോദ്, LSGD യുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, നിർമ്മാണ ഏജൻസികൾ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228556/a-review-meeting-was-held-on-construction-works-in-health-institutions-in-balussery-constituency)