ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലടിച്ചു. ഫൈനൽ മത്സരശേഷമാണ് കുട്ടയടി ഉണ്ടായത്.
തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം നടന്നത്. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ മത്സരത്തിന് ശേഷമായിരുന്നു തമ്മിലടി.
കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് തമ്മിലടിച്ചത്.
ഇന്നലെ വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. മത്സരത്തിൽ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ടീമിനായിരുന്നു.
ഇതിനെ ചൊല്ലിയായിരുന്നു വിദ്യർത്ഥികളുടെ കൂട്ടയടി. അധ്യാപകരും പ്രദേശവാസികളും പിടിച്ചുമാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും കൂട്ടത്തല്ല് തുടർന്നു. സംഭവത്തിൽ കേസ് എടുത്തിട്ടില്ല.
ഏതെങ്കിലും വിദ്യാർത്ഥികൾക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്യുമെന്നാണ് വിവരം.
Students riot over football match; Many people were injured