ഉള്ള്യേരി : ഉള്ള്യേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം ആനവാതില്‍ മദ്രസ്സാ ഹാളില്‍ വൈസ് പ്രസിഡന്റ് എന്‍. എം ബാലരാമന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക പൂമഠത്തില്‍ അദ്ധ്യക്ഷയായി. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച കര്‍ഷക പ്രതിനിധികളെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് ആലംങ്കോട്ട്, കെ.ടി സുകുമാരന്‍, രേഖ കടവത്ത്, സുജാത നമ്പൂതിരി, വി. കെ വിജയന്‍, ഇ. എം. ദാമോദരന്‍, പി. നാസര്‍, സി.കെ. ബാലകൃഷ്ണന്‍, സതീഷ് കന്നൂര്‍, പി.വി.ഭാസ്‌കരന്‍ കിടാവ്, പി.പി കോയ, ടി. പവിത്രന്‍, ടി. ശശി, കെ.ബീന, കൃഷി അസിസ്റ്റന്റ് ബിജില സംസാരിച്ചു. കാര്‍ഷിക മേഖലയിലെ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ച് കൃഷിഓഫീസര്‍ പി. എം. മുഹമ്മദ് ക്ലാസെടുത്തു.
Farmers Day was organized under the joint guidance of Ullyeri Gram Panchayat and Krishi Bhavan