---
title: "വിലങ്ങാടിന് സഹായഹസ്തവുമായി മോഹൻലാൽ ഫാൻസ് വടകര - കക്കട്ട് ഏരിയ കമ്മിറ്റികൾ"
english_title: "Mohanlal fans Vadakara-Kakat area committees lend a helping hand to Vilangad in Kozhikode district"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229741/mohanlal-fans-vadakara-kakat-area-committees-lend-a-helping-hand-to-vilangad-in-kozhikode-district"
published_at: "2024-08-20T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c46ea68b40a_0000_ATTACH__.jpg"
keywords: []
---

# വിലങ്ങാടിന് സഹായഹസ്തവുമായി മോഹൻലാൽ ഫാൻസ് വടകര - കക്കട്ട് ഏരിയ കമ്മിറ്റികൾ

> **Lead Summary:** **വിലങ്ങാട് : **വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മഞ്ഞക്കുന്ന് സ്വദേശിനി മണിമൽപറമ്പിൽ ഉഷയ്ക്ക് നാട്ടുകാരുടെ സഹായത്തോടെ ഉണ്ടാക്കുന്ന വീട്ടിലെ ബാത്ത്റൂം നിർമ്മാണം മോഹൻലാൽ ഫാൻസ് വടകര - കക്കട്ട് ഏരിയ കമ്മിറ്റികൾ ഏറ്റെടുത്ത് പൂർത്തിയാക്കി.

## Article Content

**വിലങ്ങാട് : **വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മഞ്ഞക്കുന്ന് സ്വദേശിനി മണിമൽപറമ്പിൽ ഉഷയ്ക്ക് നാട്ടുകാരുടെ സഹായത്തോടെ ഉണ്ടാക്കുന്ന വീട്ടിലെ ബാത്ത്റൂം നിർമ്മാണം മോഹൻലാൽ ഫാൻസ് വടകര - കക്കട്ട് ഏരിയ കമ്മിറ്റികൾ ഏറ്റെടുത്ത് പൂർത്തിയാക്കി.

ടൈൽസ്, വാതിൽ, ബാത്ത്റൂം ഫിറ്റിംഗുകൾ ഉൾപ്പെടെ മുഴുവൻ സാധന സാമഗ്രികളും വാങ്ങി നൽകി ഫാൻസ് പ്രവർത്തകരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം ബാത്ത്റൂം നിർമ്മാണം പൂർത്തിയാക്കി.

ഉഷയും കുടുംബവും താമസിച്ചിരുന്ന വാടക വീട് ഉരുൾപൊട്ടലിൽ തകർന്നിരുന്നു. ക്യാമ്പുകളിലും ബന്ധു വീടുകളിലുമായി കഴിയുകയാണ് ഇപ്പോൾ ഇവരുടെ കുടുംബം.

നാട്ടുകാരുടെ സഹായത്തോടെ പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിന്റെ ബാത്ത്റൂമാണ് മോഹൻലാൽ ആരാധകർ ഏറ്റെടുത്ത് നിർമ്മിച്ചത്.

ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ സന്ദീപ് കെ കെ, ശ്രീജീഷ് കെ സി, ഷിബിൻലാൽ, സനൽദേവ് പി എസ്, സുമേഷ് കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229741/mohanlal-fans-vadakara-kakat-area-committees-lend-a-helping-hand-to-vilangad-in-kozhikode-district)