---
title: "തണൽ ഡയാലിസിസ് സെന്റർ ഉള്ളിയേരി സംഘടിപ്പിക്കുന്ന തണൽ ഹെൽത്ത് പാക്കേജ് സംഘാടക സമിതി രൂപീകരിച്ചു"
english_title: "The Thanal Health Package organized by Thanal Dialysis Center Ullieri has formed the organizing committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231208/the-thanal-health-package-organized-by-thanal-dialysis-center-ullieri-has-formed-the-organizing-committee"
published_at: "2024-08-26T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc1b8823326_labtest.jpg"
keywords: []
---

# തണൽ ഡയാലിസിസ് സെന്റർ ഉള്ളിയേരി സംഘടിപ്പിക്കുന്ന തണൽ ഹെൽത്ത് പാക്കേജ് സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** ഉള്ളിയേരി : തണൽ ഡയാലിസിസ് സെന്റർ ഉള്ളിയേരി സംഘടിപ്പിക്കുന്ന തണൽ ഹെൽത്ത് പാക്കേജ് സംഘാടക സമിതി രൂപീകരിച്ചു.

## Article Content

ഉള്ളിയേരി : തണൽ ഡയാലിസിസ് സെന്റർ ഉള്ളിയേരി സംഘടിപ്പിക്കുന്ന തണൽ ഹെൽത്ത് പാക്കേജ് സംഘാടക സമിതി രൂപീകരിച്ചു.

ഷാജു ചെറുക്കാവിൽ ചെയർമാനായും ടി. പി. ദിനേശൻ മാസ്റ്റർ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു.

യോഗത്തിൽ ഉള്ളിയേരിയിലെയും സമീപ പ്രദേശങ്ങളിലെയും ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

എല്ലാ വാർഡുകളിലും സമിതികൾ രൂപീകരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.

2024 സെപ്റ്റംബർ 4 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉള്ളിയേരി ബസ്സ്റ്റാന്റ് പരിസരത്ത് ആർട്ടിസ്റ്റ് വേദി യുടെ നേതൃത്വത്തിൽ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സർഗ്ഗാഹ്നം കലാ വിരുന്ന് ആരംഭിക്കും വൈകുന്നേരം 5 മണിക്ക് ലാബ് ചലഞ്ച് പരിപാടിയുടെ ഉദ്ഘാടനം നടക്കും.

സെപ്റ്റംബർ 4 മുതൽ നവംബർ 30 വരെ, മൂന്നുമാസക്കാലം ലാബ് ചലഞ്ച് നടത്തപ്പെടും. 1000 രൂപ നൽകി പദ്ധതിയിൽ അംഗമാകുന്നവർക്കോ അംഗം നിർദ്ദേശിക്കുന്ന വ്യക്തിക്കോ 2260 രൂപയുടെ ലാബ് പരിശോധനകൾ ലഭിക്കും.

** പരിശോധനകൾ: - **

BLOOD SUGAR 

LIPID PROFILE 

LIVER FUNCTION TEST

KIDNEY FUNCTION TEST

THYROID FUNCTION TEST (TSH)

COMPLETE BLOOD COUNT (CBC)

URINE ROUTINE EXAMINATION

CALCIUM

SODIUM

POTASSIUM

CHLORIDE

** മുൻകൂട്ടി ബുക്ക് ചെയ്യാൻ:**

+91 80891 47573 എന്ന നമ്പറിൽ ബന്ധപ്പെടുക. പരിശോധനാഫലം വാട്സാപ്പിലൂടെയോ നേരിട്ടോ കൈപ്പറ്റാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231208/the-thanal-health-package-organized-by-thanal-dialysis-center-ullieri-has-formed-the-organizing-committee)