പേരാമ്പ്ര : സി.പി.എമ്മിൻ്റെയും പോഷകസംഘടനകളുടെയും ജനാധിപത്യ വിരുദ്ധത തുറന്നുകാണിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി. കെ.എസ്.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാംപിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്യാംപസുകൾ മാറ്റത്തിൻ്റെ പാതയിലാണ്. അധികാരത്തണലിൽ എസ്.എഫ്.ഐ നടത്തുന്ന പ്രതികരിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ടുവരുന്നത് ആശാവഹമാണ്.
സംസ്ഥാന സർക്കാറിനെ ഇടത് അനുകൂലികൾ പോലും വെറുത്തുവെന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ക്യാംപസുകളിലും ഈ വികാരം ശക്തമാണെന്നതിൻ്റെ തെളിവാണ് സർവകലാശാല യൂണിയൻ, സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐക്കുണ്ടായ തിരിച്ചടി.
നാല് വോട്ടിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി സി.പി.എം മാറി. വടകരയിലെ വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് ഇതിന് ഉദാഹരണമാണ്.
കോൺഗ്രസിലെ നേതൃതുടർച്ചയ്ക്ക് കെ.എസ്.യു വഹിച്ച പങ്ക് വളരെ വലുതാണ്. കോൺഗ്രസിനെ ചെറുപ്പമാക്കാൻ കെ.എസ്.യു മുന്നോട്ടുവരണമെന്നും ഷാഫി കൂട്ടിച്ചേർത്തു.
കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് വി.ടി സൂരജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറിമാരായ അനുലേഖ ബൂസ, കെ.എം അഭിജിത്ത്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, വി.പി ദുൽഖിഫിൽ, സ്വാഗതസംഘം ചെയർമാൻ പി. വാസു, കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ, അർജുൻ കറ്റയാട്ട്, കണ്ണൻ നമ്പ്യാർ, തനുദേവ്, ഗൗജ വിജയകുമാർ, അജാസ് കുഴൽമന്ദം, സംസ്ഥാന കമ്മിറ്റി അംഗങ്ങായ അർജുൻ പൂനത്ത്, റനീഫ് മുണ്ടോത്ത്, എ.കെ ജാനിബ്, ജില്ലാ ഭാരവാഹികളായ എം.പി രാഗിൻ, എസ്. അഭിമന്യു സംസാരിച്ചു
CPM's anti-democratic behavior will be exposed - Shafi Parampil MP