---
title: "പേരാമ്പ്ര താലൂക്ക് ആശുപതിയിലേക്ക് ഫുള്ളി ഓട്ടോമാറ്റിക് ഡെന്റൽ ചെയറും ഡൻ്റൽ മെറ്റീരിയൽസും കൈമാറി "
english_title: "Fully automatic dental chair and dental materials handed over to Perampra Taluk Hospital"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/232023/fully-automatic-dental-chair-and-dental-materials-handed-over-to-perampra-taluk-hospital"
published_at: "2024-08-29T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d0aee786d59_0000_ATTACH__.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപതിയിലേക്ക് ഫുള്ളി ഓട്ടോമാറ്റിക് ഡെന്റൽ ചെയറും ഡൻ്റൽ മെറ്റീരിയൽസും കൈമാറി 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് പേരാമ്പ്ര താലൂക്ക് ആശുപതിയിലെ ഡെൻ്റൽ വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്നായി വാങ്ങിച്ച ഫുള്ളി ഓട്ടോമാറ്റിക് ഡെന്റൽ ചെയറും ഡൻ്റൽ മെറ്റീരിയൽസും ആശുപത്രിക്ക് കൈമാറുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു നിർവ്വഹിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് പേരാമ്പ്ര താലൂക്ക് ആശുപതിയിലെ ഡെൻ്റൽ വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്നായി വാങ്ങിച്ച ഫുള്ളി ഓട്ടോമാറ്റിക് ഡെന്റൽ ചെയറും ഡൻ്റൽ മെറ്റീരിയൽസും ആശുപത്രിക്ക് കൈമാറുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത്ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ശശികുമാർ പേരാമ്പ്ര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ ബൈജു പി.കെ.സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാത്തുമ്മ ടീച്ചർ , മെമ്പർമാരായപ്രഭാശങ്കർ. ലിസി കെ. കെ. ഡോ.. വിപിൻ ഭാസ്ക്കർ, സീനിയർ നേഴ്സിംഗ് ഓഫീസർമാരായ ജിനി മോൾ, രാധ സി.വി. എന്നിവർ സംസാരിച്ചു.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ദന്ത രോഗവിഭാഗമാണ് താലൂക്ക് ആശുപത്രിയിലുള്ളത്.

പല്ലെടുക്കൽ ,നൂതന രീതിയിൽ ഉള്ള പല്ലടയ്ക്കൽ ,മുൻവശത്തെ പല്ലുകൾ ഭംഗിപെടുത്താനുള്ള കോംപോസിറ്റ് ചികിത്സ ,വായിലെ കാൻസർ ബോധവൽക്കരണം എന്നീ സേവനങ്ങൾ ലഭ്യമാണ് .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/232023/fully-automatic-dental-chair-and-dental-materials-handed-over-to-perampra-taluk-hospital)