പൂനൂര്‍ : കേരള സംസ്ഥാന റൂട്രോണിക്‌സ് വിജയ വീഥി പഠന കേന്ദ്രം പൂനൂര്‍ ഗാഥ കോളേജില്‍. കേരള സര്‍ക്കാരിന്റെ നൂറിന കര്‍മ്മപദ്ധതികളില്‍ ഉള്‍പ്പെട്ടതും കേരള സംസ്ഥാന റൂട്രോണിക്‌സ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതുമായ വിജയവീഥി പദ്ധതിയുടെ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ അംഗീകൃത പഠന കേന്ദ്രമാണ് പൂനൂര്‍ ഗാഥ കോളേജ്.

ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഒരു റൂട്രോണിക്‌സ് വിജയ വീഥി പഠന കേന്ദ്രമാണ് അനുവദിക്കുന്നത്. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിവിധ മത്സര പരീക്ഷകളില്‍ വിജയം കൈവരിക്കാനും, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളുടെ ശാസ്ത്രീയമായ പഠന ,പരിശീലനങ്ങളുമാണ് വിജയ വീഥി പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുക.വിദഗ്ദ്ധ പരിശീലകര്‍ മുഖേന വീഡിയോ ക്ലാസ്സുകള്‍, മാതൃകാ ചോദ്യപേപ്പറുകള്‍, നിരന്തരമായ എഴുതി പരിശീലനം തുടങ്ങിയവ ലഭ്യമാക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു. നാല്‍പ്പത് വര്‍ഷം പിന്നിട്ട ഗാഥ കോളേജിന് ലഭിച്ച ഈ അംഗീകാരം ഗ്രാമ പഞ്ചായത്തിലെ വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയിച്ച് ജോലി നേടുന്നതിന് ഏറെ സഹായകരമാകുമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഗാഥ കോളെജ് പ്രിന്‍സിപ്പാള്‍ കെ. നിസാര്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജില്‍ രാജ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിച്ചു ചിറക്കല്‍, ഗ്രാമ പഞ്ചായത്ത് അംഗം സി.പി. കരീം, ടി.സി. രമേശന്‍, യു.കെ. ബാവ, ടി.കെ. വിജയന്‍, വി.പി.അബ്ദുള്‍ ജബ്ബാര്‍, ദിനേശ് പുതുശ്ശേരി, പി.കെ. വനജ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതം പറഞ്ഞ ചടങ്ങിന് വി. റെജി നന്ദിയും പറഞ്ഞു.
The Rutronics Classic Vijaya Veedhi Study Center of the State Government has been approved at Poonoor Gatha College.