---
title: "പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏകദിന നാടൻപാട്ട് ശില്പശാല നടത്തി"
english_title: "A one-day folk song workshop was conducted under the leadership of Patarang Arts and Culture Charitable Society."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234555/a-one-day-folk-song-workshop-was-conducted-under-the-leadership-of-patarang-arts-and-culture-charitable-society"
published_at: "2024-09-10T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfe32aa7f45_0000_ATTACH__.jpg"
keywords: []
---

# പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏകദിന നാടൻപാട്ട് ശില്പശാല നടത്തി

> **Lead Summary:** > തിരുവങ്ങൂർ : പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ " നാട്ടറിവും നാടൻ പാട്ടും " എന്ന പേരിൽ ഏകദിന നാടൻപാട്ട് ശില്പശാല നടത്തി.

## Article Content

> തിരുവങ്ങൂർ : പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ " നാട്ടറിവും നാടൻ പാട്ടും " എന്ന പേരിൽ ഏകദിന നാടൻപാട്ട് ശില്പശാല നടത്തി.

പാട്ടരങ്ങ് പ്രസിഡണ്ട് സജീവൻ അദ്ധ്യക്ഷതവഹിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത കവിയും , തിരക്കഥാകൃത്തുമായ സത്യചന്ദ്രൻ പൊയിൽകാവ് ശില്പശാല ഉദ്ഘാടനം ചെയ്തു. 

സത്യചന്ദ്രൻ പൊയിൽകാവ് , ചേളന്നൂർ പ്രേമൻ , ഒ.ടി.വി.ചൂലൂർ , യു. ജി. രമേഷ്, ബാലൻ വയനാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന ക്ലാസ്സുകളിൽ പാട്ടും പൊരുളും , വായ്ത്താരികൾ , വാമൊഴി വഴക്കം എന്നീ സെഷനുകൾ ചേളന്നൂർ പ്രേമൻ , ഒ . ടി. വി. ചൂലൂർ , യു.ജി. രമേഷ് എന്നിവർ ക്ലാസുകൾ നയിച്ചു.

ചടങ്ങിൽ ഷാജിൽ , ഷൺമുഖൻ പൗക്ക , ഉണ്ണിമാസ്റ്റർ മാഠഞ്ചേരി , എന്നിവർ ആശംസകൾ പറഞ്ഞു.

ശില്പശാല ഡയറക്ടർ ശിവാനന്ദൻ ക്ലമൻസി സ്വാഗതവും , പാട്ടരങ്ങ് ട്രഷറർ ശശികുമാർ നന്ദിയും പറഞ്ഞു - തുടർന്ന് നടന്ന ശില്പശാല അംഗങ്ങളുടെ നാടൻ പാട്ടുകൾ വേറിട്ട ഒരു അനുഭവമായി മാറി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234555/a-one-day-folk-song-workshop-was-conducted-under-the-leadership-of-patarang-arts-and-culture-charitable-society)