---
title: "കൂളിപ്പൊയിൽ ഇ.എം.എസ് പഠനകേന്ദ്രം സംഘടിപ്പിച്ച അനുമോദന യോഗം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു"
english_title: "Minister AK Saseendran inaugurated the felicitation meeting organized by EMS Study Center at Coolipoi."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234720/minister-ak-saseendran-inaugurated-the-felicitation-meeting-organized-by-ems-study-center-at-coolipoi"
published_at: "2024-09-10T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e088035ad26_0000_ATTACH__.jpg"
keywords: []
---

# കൂളിപ്പൊയിൽ ഇ.എം.എസ് പഠനകേന്ദ്രം സംഘടിപ്പിച്ച അനുമോദന യോഗം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നന്മണ്ട : **കൂളിപ്പൊയിൽ ഇ.എം.എസ് പഠനകേന്ദ്രം സംഘടിപ്പിച്ച അനുമോദന യോഗം വനം - വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട : **കൂളിപ്പൊയിൽ ഇ.എം.എസ് പഠനകേന്ദ്രം സംഘടിപ്പിച്ച അനുമോദന യോഗം വനം - വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡൽഹിയിൽ വെച്ച് നടന്ന FNHW നാഷണൽ കോൺക്ലേവിൽ കേരളത്തിലെ സാന്ത്വനം വളണ്ടിയേഴ്സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത എം.കെ സിബി (പറേങ്കണ്ടി), എം.ബി.ബി.എസ് ബിരുദം നേടിയ ഡോ: അർജുൻ ഗോപാൽ എസ് എന്നിവരെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു.

വാർഡ് മെമ്പർ വിജിത കണ്ടി കുന്നുമ്മൽ, സി.ഡി.എസ് ചെയർപേഴ്സൺ സാവിത്രി,പി എം ഷിജു, സുമേഷ് ചളക്കോട്ട്, പി.മനോഹരൻ, ടി.പി കേളുക്കുട്ടി മാസ്റ്റർ,നാസർ സമത, സി.ലത എന്നിവർ സംസാരിച്ചു. പി എം വിജയൻ സ്വാഗതവും ശിവദാസൻ ചളക്കോട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234720/minister-ak-saseendran-inaugurated-the-felicitation-meeting-organized-by-ems-study-center-at-coolipoi)