---
title: "യൂത്ത് കോണ്‍ഗ്രസ് ഉള്ള്യേരി മണ്ഡലം കമ്മിറ്റി പച്ചക്കറി ചാലഞ്ച് നടത്തി"
english_title: "Youth Congress Ullyeri constituency committee conducted vegetable challenge"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234936/youth-congress-ullyeri-constituency-committee-conducted-vegetable-challenge"
published_at: "2024-09-11T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1c46dc8729_0000_ATTACH__.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് ഉള്ള്യേരി മണ്ഡലം കമ്മിറ്റി പച്ചക്കറി ചാലഞ്ച് നടത്തി

> **Lead Summary:** ഉള്ളിയേരി : വയനാട് ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ ധനശേഖരണാര്‍ഥം യൂത്ത് കോണ്‍ഗ്രസ് ഉള്ള്യേരി മണ്ഡലം കമ്മിറ്റി പച്ചക്കറി ചാലഞ്ച് നടത്തി.

## Article Content

ഉള്ളിയേരി : വയനാട് ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ ധനശേഖരണാര്‍ഥം യൂത്ത് കോണ്‍ഗ്രസ് ഉള്ള്യേരി മണ്ഡലം കമ്മിറ്റി പച്ചക്കറി ചാലഞ്ച് നടത്തി.

ഉള്ളിയേരി ടൗണില്‍ സംഘടിപ്പിച്ച പരിപാടി യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ആര്‍.ഷഹിന്‍ ഉള്ളിയേരി പഞ്ചായത്ത് 19-ാം വാര്‍ഡ് അംഗം സുജാതനമ്പൂതിരിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ അധ്യക്ഷനായി.

അഭിജിത്ത് ഉണ്ണികുളം,സുധിന്‍ സുരേഷ് ,സതീഷ് കന്നൂര് , നാസ് മാമ്പൊയില്‍, റംലഗഫൂര്‍,റനീഫ് മുണ്ടോത്ത്,എന്‍. അനുദര്‍ഷ്, പ്രശോഭ് കക്കഞ്ചേരി സംസാരിച്ചു. 19 വാര്‍ഡിലും പച്ചക്കറികിറ്റുകള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234936/youth-congress-ullyeri-constituency-committee-conducted-vegetable-challenge)