കീഴരിയൂർ : കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ഓണസമൃദ്ധി കർഷക ചന്ത കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.
FAOl സംസ്ഥാന സെക്രട്ടറി കൊല്ലം കണ്ടി വിജയൻ ആദ്യ വിൽപന സ്വീകരിച്ചു. ' ഹോർട്ടികോർപ്പ് ഉൽപ്പന്നങ്ങൾ, നാടൻ പച്ചക്കറി ഉൽപ്പന്നങ്ങൾ തുടങ്ങിയവ മിതമായ നിരക്കിലും കൂടാതെ കീഴരിയൂരിലെ കൃഷി ക്കൂട്ടങ്ങളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കർഷക ചന്തയിൽ ലഭ്യമാണ്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽ കുമാർചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമ കാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ ഐ.സജീവൻ മാസ്റ്റർ, വാർഡു മെമ്പർമാരായ കെ. സി. രാജൻ, ഇ. എം. മനോജൻ കാർഷിക വികസന സമിതി അംഗങ്ങളായ പി.കെ. ബാബു, ഇടത്തിൽ ശിവൻ മാസ്റ്റർ, ടി.കെ. വിജയൻ, ഇ.ടി. ബാലൻ, ചുക്കോത്ത് ബാലൻ നായർ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, അബ്ദുൾ സലാം, വി.ടി. നാരായണൻ എന്നിവർ സംസാരിച്ചു.
കൃഷി ആഫീസർ അശ്വതി ഹർഷൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ഷാജി. പി നന്ദി പറഞ്ഞു. 14.9.2024വരെ നടക്കുന്ന ചന്തയിൽ കർഷകരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം കുറച്ചുനൽകി സംഭരിക്കുന്നതും 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുന്നതുമാണ്.
Onamsamridhi Farmers Market Keezhriyur Gram Panchayat President K.K. Nirmala teacher inaugurated.