---
title: "കർഷകചന്തയുടെ ഉദ്ഘാടനവും ആദ്യ വില്പനയും നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിർവഹിച്ചു"
english_title: "The Gram Panchayat President inaugurated the farmer's market of Nochad Gram Panchayat and conducted the first sale"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/235196/the-gram-panchayat-president-inaugurated-the-farmers-market-of-nochad-gram-panchayat-and-conducted-the-first-sale"
published_at: "2024-09-12T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e31f63e7ca2_0000_ATTACH__.jpg"
keywords: []
---

# കർഷകചന്തയുടെ ഉദ്ഘാടനവും ആദ്യ വില്പനയും നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിർവഹിച്ചു

> **Lead Summary:** പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെയും നൊച്ചാട് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 11 മുതൽ 14 വരെ പഴം പച്ചക്കറി എന്നിവയുടെ വിപണനത്തിനായുള്ള കർഷകചന്തയുടെ ഔപചാരിക ഉദ്ഘാടനവും ആദ്യ വില്പനയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിർവഹിച്ചു.

## Article Content

പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെയും നൊച്ചാട് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 11 മുതൽ 14 വരെ പഴം പച്ചക്കറി എന്നിവയുടെ വിപണനത്തിനായുള്ള കർഷകചന്തയുടെ ഔപചാരിക ഉദ്ഘാടനവും ആദ്യ വില്പനയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിർവഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ് അധ്യക്ഷത ചടങ്ങിൽ ആദ്യക്ഷത വഹിച്ചു.

12ാം വാർഡ്‌ മെമ്പർ സുമേഷ് തിരുവോത്ത്,കാർഷിക വികസന സമിതി അംഗളായ വി എം മനോജ്, ലത്തീഫ് വെള്ളിലോട്ട്,എ. ഗോവിന്ദൻ,എം.കുഞ്ഞിരാമനുണ്ണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കൃഷി ഓഫീസർ ജിജോ ജോസഫ് ടി ജെ ചടങ്ങിന് സ്വാഗതവും കൃഷി അസിസ്റ്റന്റ് ശുഭശ്രീ വി കെ നന്ദിയും പറഞ്ഞു.

ഹോർട്ടി കോർപ്പിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെയും കർഷകരിൽ നിന്നും സംഭരിക്കുന്ന നാടൻ ഉല്പന്നങ്ങളുടെയും കർഷക ചന്ത പതിനാലാം തീയതി വരെ മുളിയങ്ങലിൽ തുടരുന്നതാണ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/235196/the-gram-panchayat-president-inaugurated-the-farmers-market-of-nochad-gram-panchayat-and-conducted-the-first-sale)