'നടുവണ്ണൂരകം' കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ നൽകി.

'നടുവണ്ണൂരകം' കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ നൽകി.
Sep 13, 2024 11:02 PM | By Vyshnavy Rajan

നടുവണ്ണൂർ : യു.എ.ഇയിലെ നടുവണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ നടുവണ്ണൂരകത്തിൻ്റെ ആഭിമുഖ്യത്തിൽ നടുവണ്ണൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിചരണത്തിൽ കഴിയുന്ന മുഴുവൻ കിടപ്പുരോഗികൾക്കും ഓണക്കിറ്റുകൾ നൽകി.

ടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.പി. ദാമോദരൻ മാസ്റ്റർ നടുവണ്ണൂരകം പ്രതിനിധികളായ കെകെ മൊയ്തീൻ കോയ, നിജീഷ് വിനോയ് കാഞ്ഞിക്കാവ്, എ.പി. ഷാജി എന്നിവരിൽ നിന്ന് 62 കിറ്റുകൾ ഏറ്റുവാങ്ങി.

പാലിയേറ്റിവ് സൊസൈറ്റി പ്രസിഡന്റ്‌ മലോൽ പി. നാരായണൻ മാസ്റ്റർ ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. കെ. മൊയ്തു മാസ്റ്റർ, പി.കെ. നാരായണൻ മാസ്റ്റർ, ഇബ്രാഹിം മണോളി, എൻ. ആലി, എം.കെ. ബാബു,പി. സുധൻ, അബ്ദുറഹ്മാൻ തിരുമംഗലത്ത് എന്നിവർ പ്രസംഗിച്ചു.

പ്രവാസലോകത്ത് ജീവിക്കുമ്പോഴും സ്വന്തം ഗ്രാമത്തിലെ ഓരോ സ്പന്ദങ്ങളും അറിഞ്ഞും അന്വേഷിച്ചും ജീവകാരുണ്യപരമായി ഇടപെടുന്ന 'നടുവണ്ണൂരക'ത്തിന്റെ സന്നദ്ധതയെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ മാസ്റ്റർ ഉൾപ്പെടെ പ്രസംഗകർ എടുത്തു പറഞ്ഞു.

വിഭിന്നതകൾക്കൊക്കെ അതീതമായി മാനവികതയെ മുറുകെ പിടിക്കുന്ന നടുവണ്ണൂരിന്റെ സാംസ്കാരിക സാമൂഹ്യ പൈതൃകത്തിന്റെ തുടിപ്പുള്ള ഉദാഹരണമാണ് പാലിയേറ്റിവ് സൊസൈറ്റിയെന്നും അവരുടെ കാരുണ്യ സംരംഭങ്ങളിൽ പങ്കാളികളാവുന്നത് നടുവണ്ണൂരകത്തിന് അഭിമാനകരമാണെന്നും നടുവണ്ണൂരകം ഭാരവാഹികൾ പറഞ്ഞു.

ഉമ്മർ കോയ ഒതയോത്ത്, ഹഫ്‌സൽ കെ.പി എന്നിവർ നേതൃത്വം നൽകി. സൊസൈറ്റി സെക്രട്ടറി സി. എം. നാരായണൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ യു.കെ. ഇസ്മായിൽ നന്ദിയും പറഞ്ഞു.

'Naduvannoorakam' gave onkits to inpatients.

Next TV

Related Stories
എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം  ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു

Oct 11, 2024 12:03 AM

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു...

Read More >>
സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

Oct 10, 2024 11:42 PM

സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

മിച്ചഭൂമി സമരത്തിൻ്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചവരുൾപ്പെടെ സമര വളണ്ടിയർമാരിൽ നിന്നും ഏറ്റുവാങ്ങിയ പതാക ജാഥാലീഡറായ പി.കെ. സുനീറിനെ...

Read More >>
എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

Oct 10, 2024 11:35 PM

എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ്...

Read More >>
ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ  നാദാപുരം സ്വദേശിയായ യുവതി മരിച്ചു

Oct 10, 2024 11:28 PM

ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ നാദാപുരം സ്വദേശിയായ യുവതി മരിച്ചു

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വൈകിയോടെയായിരുന്നു...

Read More >>
ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

Oct 10, 2024 09:06 PM

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന്...

Read More >>
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

Oct 10, 2024 12:49 AM

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍...

Read More >>
News Roundup