---
title: "പൂനത്തെ പൊയിലങ്ങൽ താഴെ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു"
english_title: "An 18-year-old boy drowned while taking a bath in a pool below Poilangal in Pune"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236486/an-18-year-old-boy-drowned-while-taking-a-bath-in-a-pool-below-poilangal-in-pune"
published_at: "2024-09-18T23:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eb1826457a6_0000_ATTACH__.jpg"
keywords: []
---

# പൂനത്തെ പൊയിലങ്ങൽ താഴെ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു

> **Lead Summary:** **പുതിയോട്ടു മുക്ക് : **പൂനത്തെ പൊയിലങ്ങൽ താഴെ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു.

## Article Content

**പുതിയോട്ടു മുക്ക് : **പൂനത്തെ പൊയിലങ്ങൽ താഴെ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു.

ഷെബിൻ ഷാജ് അബദ്ധത്തിൽ ആഴത്തിൽ പെട്ട് മുങ്ങി മരണപ്പെട്ടത്. അത്തോളിയിലെ അസ്മ മൻസിൽ ഷാജിയുടെയും ഫസീലയുടെയും മൂത്തമകനാണ് മരണപ്പെട്ട ഷെബിൻ ഷാജ് .

ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഈ കുടുംബം പൂനത്തെ ഉദയം ജംഷന് സമീപം താമസമാക്കിയത്. തമീം എന്ന ആറ് വയസ്സുകാരൻ ഇളയ സഹോദരനാണ്.

രണ്ട് വർഷം മുമ്പ് ഇതേ കുളത്തിൽ മറ്റൊരു പെൺകുട്ടി മുങ്ങി മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉള്ളത്.

പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം നാളെ നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236486/an-18-year-old-boy-drowned-while-taking-a-bath-in-a-pool-below-poilangal-in-pune)