---
title: "ഉപജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടൂര് എയു.പി.സ്കൂളിനു ഇരട്ട നേട്ടം "
english_title: "Kotur AUP School wins double in sub-district sub-junior volleyball championship"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236550/kotur-aup-school-wins-double-in-sub-district-sub-junior-volleyball-championship"
published_at: "2024-09-19T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebbc459e86d_0000_ATTACH__.jpg"
keywords: []
---

# ഉപജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടൂര് എയു.പി.സ്കൂളിനു ഇരട്ട നേട്ടം 

> **Lead Summary:** **നടുവണ്ണൂർ : **പേരാമ്പ്ര ഉപജില്ല സബ്ജൂനിയർ വോളിബോൾ മത്സരത്തിൽ കോട്ടൂർ യു പി സ്കൂൾ ഇരട്ട നേട്ടം കൈവരിച്ചു .

## Article Content

**നടുവണ്ണൂർ : **പേരാമ്പ്ര ഉപജില്ല സബ്ജൂനിയർ വോളിബോൾ മത്സരത്തിൽ കോട്ടൂർ യു പി സ്കൂൾ ഇരട്ട നേട്ടം കൈവരിച്ചു .

സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് കോട്ടൂർ എയുപി സ്കൂൾ നേട്ടം കൈവരിച്ചത്.

സബ്ജൂനിയർ ഗേൾസ് വിഭാഗത്തിലും നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറിയെ പരാജയപ്പെടുത്തിക്കൊണ്ട് കോട്ടൂർ എ .യു .പി സ്കൂൾ ജേതാക്കളായി.

വിജയികൾക്ക് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ മൂസ്സ കോയ മാസ്റ്റർ ട്രോഫി വിതരണം ചെയ്തു.

കോച്ച് എം ഇ ജി ബാലകൃഷ്ണൻ, ടീം മാനേജർ റാഷിദ് എലങ്കമൽ എസ് ഷൈനി , സഫിയ ഒയാസിസ്, അഷ്റഫ് ആവറാട്ടു മുക്ക്, അനീഷ് കൂട്ടാലിട , ബി. ആർ. ദീപ എൻ.കെ. സലിം, എസ്. ജിതേഷ്, സനില.കെ . ഡി,നീതു കോട്ടൂർ അജയ് കൂട്ടാലിട എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236550/kotur-aup-school-wins-double-in-sub-district-sub-junior-volleyball-championship)