മേപ്പയ്യൂർ : മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന സഖാവ് എം കുഞ്ഞിക്കണ്ണൻ്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.
കാലത്ത് വീട്ടുവളപ്പിൽ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം മണ്ഡലം സെക്രട്ടറി സി. ബിജു പതാക ഉയർത്തി. തുടർന്ന് അനുസ്മരണയോഗം സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു.
എം.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, അജയ് ആവള , കെ. സത്യൻ മാസ്റ്റർ, വി.വി. ചന്ദ്രൻ മാസ്റ്റർ, പി. ബാലഗോപാലൻ , ബാബു കൊളക്കണ്ടി,കെ.എം രവീന്ദ്രൻ , എം. വിനോദ് എന്നിവർ സംസാരിച്ചു.
സഖാവിൻ്റെ സ്മരണക്കായി കുടുംബം ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെൻ്റും , പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള തുകയും ചടങ്ങിൽ സാവിത്രി ടീച്ചർ ഏൽപിച്ചു. കെ. വി നാരായണൻ സ്വാഗതവും സുരേഷ് കീഴന നന്ദിയും പറഞ്ഞു.
വൈകുന്നേരം ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബാബു കൊളക്കണ്ടി അധ്യക്ഷത വഹിച്ചു.സി. പി. ഐ കണ്ണൂർ ജില്ലാ എക്സി കമ്മിറ്റി അംഗം വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ എക്സി കമ്മിറ്റി അംഗങ്ങളായ ആർ. ശശി, അജയ് ആവള , മണ്ഡലം സെക്രട്ടറി സി ബിജു, പി. ബാലഗോപാലൻ , കെ വി നാരായണൻ എന്നിവർ സംസാരിച്ചു. മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
Commemorated communist leader Kunhikannan