വടകര രയരോത്ത് പാലം സംഗമം കൂട്ടായ്മ മൂന്നാം വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു

വടകര രയരോത്ത് പാലം സംഗമം കൂട്ടായ്മ മൂന്നാം വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു
Sep 19, 2024 08:14 PM | By Vyshnavy Rajan

വടകര : വടകര രയരോത്ത് പാലം സംഗമം കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷവും ഓണാഘോഷവും മൂന്നാം ഓണ നാളിൽ രയരോത്ത് പാലത്തിന് സമീപം നടന്നു.

ഓണോത്സവം 2k24 എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രദേശവാസികൾ അണിനിരന്ന വിവിധ കലാപരിപാടികളും കമ്പവലി ഉൾപ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗീത മോഹൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ 2023 ഡിസംബർ 19ന് മരണപ്പെട്ട ബബിലേഷിൻ്റെ മരണത്തിനിടയാക്കിയ വാഹനവും പ്രതിയെയും ശാസ്ത്രീയാന്വേഷണത്തിലൂടെ നിയമത്തിനു മുന്നിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥൻ സബ് ഇൻസ്പെക്റ്റർ മഹേഷ് എടയത്ത്, ദുരന്തമേഖലകളിൽ സജീവ സാനിധ്യമായ കേരള ഫയർ & റസ‌്ക്യൂ സിവിൽ ഡിഫൻസ് ടീം അംഗം വിജേഷ് എം ടി കെ എന്നിവരെ ആദരിച്ചു.


തിരുവോണ നാളിൽ പ്രദേശത്തെ മുതിർന്ന പൗരൻമാർക്ക് എല്ലാം വീടുകളിൽ എത്തി ഓണക്കോടിയും നൽകിയിരുന്നു. നാടിൻ്റെ ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമായി മാറിയ ഓണാഘോഷം രാത്രിയിൽ കരോകെ ഗാനമേളയോട് കൂടിയാണ് അവസാനിച്ചത്.

സംഗമം കൂട്ടായ്മ ഭാരവാഹികളായ സന്ദീപ് കെ കെ, അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സജിത്ത് വി.പി സ്വാഗതവും ബിജു വി.പി നന്ദിയും പറഞ്ഞു. കൂട്ടായ്മയിലെ മുഴുവൻ മെമ്പർമാരും പങ്കെടുത്തു.

Vadakara Rayaroth Palam Sangamam Society Organized 3rd Anniversary Celebration and Onam Celebration

Next TV

Related Stories
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jun 7, 2025 02:24 PM

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ്...

Read More >>
News Roundup






https://balussery.truevisionnews.com/ //Truevisionall