---
title: "എളാങ്ങൽ താഴെകുളം മനം കവരുന്ന ഭംഗി; ജീവനെടുക്കുന്ന അപകടം"
english_title: "The beauty of Elangal below the pond is mind-blowing; Danger to life"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236791/the-beauty-of-elangal-below-the-pond-is-mind-blowing-danger-to-life"
published_at: "2024-09-20T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed2dd4b190a_0000_ATTACH__.jpg"
keywords: []
---

# എളാങ്ങൽ താഴെകുളം മനം കവരുന്ന ഭംഗി; ജീവനെടുക്കുന്ന അപകടം

> **Lead Summary:** **നടുവണ്ണൂർ : **പുനത്ത് എളാങ്ങൽ താഴെകുളം നാട്ടുകാർക്കു പേടിസ്വപ്നം. ഈ കുളത്തിലാ ണു കഴിഞ്ഞ ദിവസം കോഴി ക്കോട് പോളി ടെക്നിക് വിദ്യാർ ഥിയായ ഫെബിൻ ഷാ മു ങ്ങി മരിച്ചത്.

## Article Content

**നടുവണ്ണൂർ : **പുനത്ത് എളാങ്ങൽ താഴെകുളം നാട്ടുകാർക്കു പേടിസ്വപ്നം. ഈ കുളത്തിലാ ണു കഴിഞ്ഞ ദിവസം കോഴി ക്കോട് പോളി ടെക്നിക് വിദ്യാർ ഥിയായ ഫെബിൻ ഷാ മു ങ്ങി മരിച്ചത്.

കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. കഴിഞ്ഞ വർഷം ഇതേ കുളത്തിൽ സ്‌കൂൾ വിദ്യാർഥിനിയും മുങ്ങി മരിച്ചിരുന്നു. അപകടത്തിലാകുന്ന കുട്ടികളെ നാട്ടുകാരുടെ ഇടപെടലിൽ പലതവണ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ആൾപ്പാർപ്പില്ലാത്ത വിജനമായ സ്ഥലത്താണ് കുളം. അതുകൊണ്ടു തന്നെ അപകടവിവരം നാട്ടുകാർ അറിയാനും വൈകും. കുന്നിക്കൂട്ടം നീർത്തട പദ്ധതിക്കു വേണ്ടി കേന്ദ്ര സർക്കാർ ഫണ്ടിലാണു കുളം നിർമിച്ചത്.

ഇത് നീന്തൽ കുളമല്ല. ദൃശ്യ ഭംഗിയുള്ള സ്‌ഥലമായതിനാൽ ദുരസ്‌ഥലങ്ങളിൽ നിന്നും ഇവിടെ നീന്തി കുളിക്കാൻ ആളുകൾ എത്താറുണ്ട്.

പഞ്ചായത്ത് അപകട മുന്നറിയിപ്പ് സ്ഥാപിച്ചെങ്കിലും ഇതൊന്നും കാര്യമാക്കാതെയാണ് കുളിക്കാൻ ഇറങ്ങുന്നത്. ഇനിയും ജീവൻ നഷ്‌ടപ്പെടാതിരിക്കാൻ കുളത്തിലേക്കു പ്രവേശനം തടയാൻ പഞ്ചായത്ത് അധികൃതർ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236791/the-beauty-of-elangal-below-the-pond-is-mind-blowing-danger-to-life)