---
title: "നരയംകുളം ജീവനം എജ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്കരോഗ നിർണയ ക്യാമ്പ് നാളെ"
english_title: "Kidney disease diagnosis camp tomorrow under the leadership of Narayamkulam Jeevanam Educational & Charitable Society"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236895/kidney-disease-diagnosis-camp-tomorrow-under-the-leadership-of-narayamkulam-jeevanam-educational-charitable-society"
published_at: "2024-09-20T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed91edbd361_0000_ATTACH__.jpg"
keywords: []
---

# നരയംകുളം ജീവനം എജ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്കരോഗ നിർണയ ക്യാമ്പ് നാളെ

> **Lead Summary:** **പേരാമ്പ്ര : **നരയംകുളം ജീവനം എജ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നരയംകുളം എ.യു.പി സ്കൂളിൽ വൃക്കരോഗ - ജീവിതശൈലീരോഗ നിർണയ ക്യാമ്പ് നാളെ (ശനി, 21 സെപ്റ്റംബർ 2024) നടത്തുന്നു.

## Article Content

**പേരാമ്പ്ര : **നരയംകുളം ജീവനം എജ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നരയംകുളം എ.യു.പി സ്കൂളിൽ വൃക്കരോഗ - ജീവിതശൈലീരോഗ നിർണയ ക്യാമ്പ് നാളെ (ശനി, 21 സെപ്റ്റംബർ 2024) നടത്തുന്നു.

കോട്ടൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം ടി. പി. ഉഷ ക്യാമ്പ് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും.

മലബാർ ഗോൾഡ്, ഇഖ്റ ഹോസ്പിറ്റൽ, ജില്ലാ പഞ്ചായത്ത് സ്നേഹ സ്പർശം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഈ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിൽ മുൻകൂട്ടി ബുക്ക് ചെയ്തവർ 12 മണിക്ക് മുൻപായി എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236895/kidney-disease-diagnosis-camp-tomorrow-under-the-leadership-of-narayamkulam-jeevanam-educational-charitable-society)