കടിയങ്ങാട് : മുതുവണ്ണാച്ചയിൽ പുലിയോട് സാദൃശ്യമുള്ള ജീവി ഇറങ്ങിയത് കാട്ടു പൂച്ചയാണെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ വൈകിട്ട് 6.30 തോടെയാണ് നെല്ലിയോട്ട് കണ്ടി താഴ വയലിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ ആദ്യം കണ്ടത്. കുട്ടികളാണ്. . ഇവർ ബഹളം വെച്ചതോടെ സമീപത്തെ പറമ്പിലെ കുറ്റി കാട്ടിലേക്ക് കയറി.
പിന്നീട് രാത്രി 8.30 ഓടെ തെക്കയിൽ ബാലന്റെ വീടിന് പുറകിൽ നിന്നും എന്തോ ശബ്ദം കേട്ട് ആളുകൾ ചെന്നു നോക്കിയപ്പോൾ ചേമ്പ് കൃഷിയിടത്തിൽ ഇതേ ജീവിയെ കണ്ടു.ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി.
കുട്ടികൾ പകർത്തിയ വീഡിയോയിൽ ജീവി കടന്നു പോവുന്നതായി കാണുന്നുണ്ടെങ്കിലും ജീവി എന്തെന്ന് വ്യക്തമായിരുന്നില്ല. തുടർന്നാണ്. വനം വകുപ്പധികൃതൽ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
കാട്ടുപൂച്ചയാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതെന്നും പ്രസിഡൻ്റ് ഉണ്ണി വേങ്ങേരിയെ വനം വകുപ്പ് അധികൃതർ അറിയിച്ചു
The forest department said it was a wild cat seen in Katiangad Muthuvannacha