പേരാമ്പ്ര: സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു. പേരാമ്പ്ര മുളിയങ്ങലില്‍ ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം.
വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകാന്‍ ബസില്‍ കയറുകയും എന്നാല്‍ നല്ല തിരക്കുണ്ടായിരുന്ന ബസില്‍ വിദ്യാര്‍ത്ഥി സുരക്ഷിതമായി നില്‍ക്കുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബസില്‍ നിന്ന് തെറിച്ച് പുറമിടിച്ച് തറയില്‍ വീണ വിദ്യാര്‍ത്ഥിയുടെ ചുമലില്‍ സ്‌കൂള്‍ ബാഗുണ്ടായിരുന്നതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടി റോഡിന് പുറത്തേക്ക് വീണതിനാലാണ് രക്ഷപ്പെട്ടത്.
തൊട്ടുപിന്നലെ വന്ന വാഹനം കുട്ടിയെ ഇടിക്കുന്നത് ഇത് മൂലം ഒഴിവായി. പിന്നാലെ ബസ് ജീവനക്കാരോട് നാട്ടുകാര്‍ ക്ഷുപിതരായി. പ്രദേശത്ത് ഈ സംഭവം സ്ഥിരമെണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബസുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത് കാരണം സ്‌റ്റോപ്പുകളില്‍ നിര്‍ത്തുന്ന ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് കയറുന്നതും യാത്ര ചെയ്യുന്നതും സ്‌ക്കൂള്‍ സമയങ്ങളില്‍ സ്‌റ്റോപ്പില്‍ നിര്‍ത്താന്‍ പല സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മടിയാണ്.
ദൂരെ നിര്‍ത്തുന്ന ബസുകളില്‍ കയറിപ്പറ്റണമെങ്കില്‍ ബസിസ് പിന്നാലെ ഓടണം. വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും ഇത് മൂലം എറെ കഷ്ടപ്പെടുന്നു.
The school student fell off the bus