കോഴിക്കോട്ടുകാരെ മനസ്സും വയറും നിറച്ച നടുവണ്ണൂർ കാവുന്തറക്കാരൻ കാദർക്ക പോയ്മറഞ്ഞെങ്കിലും കാദർക്ക മെസ്സിൽ ഊൺ തയ്യാർ

കോഴിക്കോട്ടുകാരെ മനസ്സും വയറും നിറച്ച നടുവണ്ണൂർ കാവുന്തറക്കാരൻ കാദർക്ക പോയ്മറഞ്ഞെങ്കിലും  കാദർക്ക മെസ്സിൽ ഊൺ തയ്യാർ
Sep 25, 2024 08:25 PM | By Vyshnavy Rajan

കോഴിക്കോട് : ഒരു പാട് ചരിത്രങ്ങൾ തീർത്ത കോഴിക്കോടിൻ്റെ മണ്ണിൽ പണമില്ലാതതിനാൽ ആരും വിശക്കില്ലെന്ന് അടയാളപ്പെടുത്തി പതിനായിരങ്ങളെ ഊട്ടിയ നടുവണ്ണൂർ കാവുന്തറക്കാരൻ കാദർക്ക പോയ്മറഞ്ഞെങ്കിലും കാദർക്ക മെസ്സിൽ ഊൺ തയ്യാർ.

മനസ് നിറയെ സ്നേഹവും വയറ് നിറയെ ഭക്ഷണവും പകർന്ന് നൽകിയ കാദർക്കയുടെ നിറപുഞ്ചിരിയും മോനെ എനിയെന്താ വേണ്ടേ? എന്ന ചോദ്യവും കേൾക്കാനില്ലെങ്കിലും ഇവിടെ എല്ലാം പഴപടിയാണ്.

കാദർക്ക മെസ് ഹൗസിൽ പതിവ് തെറ്റാതെ എല്ലാവരുമുണ്ട്. ഇനിയും രുചിയുടെ പെരുമയും വിലക്കുറവിൻ്റെ അതിശയവും മാറില്ല. ബാപ്പയുടെ ഓർമ്മകളും നിശ്ച്ചയ ദാർഢ്യവും കരുണയും കാത്തു സൂക്ഷിക്കാൻ ഒന്നിനും ഒരു കുറവ് വരുത്താതെ മകനും മരുമകളും പിന്നെ ഇളയ സഹോദരനും പ്രിയപ്പെട്ട ഖദീശോമ്മയും സ്വന്തം കാരെ പോലെ സ്നേഹിച്ച ജോലിക്കാരും ഇവിടെ സജീവമാണ്.

നഗരത്തിൽ പഠിക്കാനെത്തുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ വിവിധ സ്ഥാപനങ്ങളിലെ ചെറിയ വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളികൾ, ബസ് ജീവനക്കാര്‍, കച്ചവടക്കാർ എന്നിങ്ങനെ ഖാദര്‍ക്കാന്റെ സ്‌നേഹം രുചിക്കാത്തവര്‍ അപൂര്‍വ്വമാണ്.

ഏവരെയും ഞെട്ടിച്ച് നേരം ഇരുട്ടി വെളുക്കും മുമ്പെ പ്രിയപ്പെട്ട കാദർക്ക അങ്ങ് മടങ്ങി. സപ്തംബർ 13 ന് രാത്രിയായിരുന്നു ആ മനുഷ്യ സ്നേഹിയുടെ അന്ത്യം. ഇതറിയാതെ ഇന്നും ഇവിടെ എത്തി അദ്ദേഹത്തെ തിരക്കുന്നവരുണ്ട്.  

30 രൂപയ്ക്ക് മനസ്സും വയറും നിറച്ച കോഴിക്കോട്ടുകാരുടെ കാദർക്ക മെസ് ഹൗസിൽ ഇനിയും ഖാദര്‍ക്കയുടെ സ്വപ്നം തെളിയുമെന്ന ഉറപ്പാണ് മകൻ നാസിഫും ഭാര്യ ഷാദിയയും നൽകുന്നത്. കോഴിക്കോട് ടൗണില്‍ സ്ഥിരമായി വരുന്നവരെ സംബന്ധിച്ചിടത്തോളം 'ഖാദര്‍ക്ക മെസ് ഹൗസ്' നെ പരിചയപ്പെടുത്തേണ്ടതില്ല.

യാതൊരു പരസ്യത്തിന്റെയും ആവശ്യമില്ലാതെ, ഭക്ഷണം കഴിച്ചവരുടെ വാമൊഴിയിലൂടെയാണ് ഖാദര്‍ക്ക മെസ് ഹൗസ് വളര്‍ന്നത്. 2006 ല്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിക്ക് അടുത്തുള്ള റോഡിലും പിന്നീട് അമാന്‍ ബുക്ക് സ്റ്റാള്‍ നിലനില്‍ക്കുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ ഒരു വീട്ടിലും തുടങ്ങിയ മെസ് കുറച്ച് വര്‍ഷങ്ങളായി കണ്ണങ്കണ്ടിയുടെ അടുത്തുള്ള റോഡിലൂടെ കുറച്ച് ഉൾറോഡിലാണ് പ്രവർത്തിക്കുന്നത്.


വളവും തിരിവുമൊക്കെയായാലും ഉച്ചയ്ക്ക് ചോറ് തിന്നാന്‍ അവിടെ വരുന്നവരുടെ ദിവസവും എണ്ണൂറിലേറെയാണ്. ഖാദര്‍ക്ക മെസ് ഹൗസില്‍ നിന്നു ഭക്ഷണം കഴിക്കുന്ന ആരും ഒരു വറ്റു പോലും പാഴാക്കാറില്ല. കാരണം അവനവന് ആവശ്യമുള്ള ചോറും പച്ചക്കറിയും മീന്‍കറിയും മോരും ആവശ്യത്തിന് എടുത്ത് കഴിക്കാന്‍ ഓരോ ടേബിളിലും ഓരോ പാത്രങ്ങളിലായി അവ എടുത്ത് വയ്ക്കുകയാണ് പതിവ്. ആവശ്യത്തിന് എടുത്ത് കഴിക്കാം.

മറ്റു ഹോട്ടലുകളില്‍ സപ്ലയര്‍മാര്‍ ചോറ് വിളമ്പുമ്പോള്‍ കുറച്ച് കൂടിപ്പോയാല്‍, അല്ലെങ്കില്‍ കറി കൂടിപ്പോയാല്‍ മുഴുവന്‍ തിന്നാതെ പാഴാക്കുന്ന രീതി അതുകൊണ്ട് തന്നെ ഇവിടെ കാണില്ല. അത് പോലെ ചൂടുവെള്ളവും, കഞ്ഞിവെള്ളവും ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാനും ടേബിള്‍ ഉണ്ടാവും.

ഭക്ഷണം കഴിച്ചതിന് ബില്‍ കൊടുക്കുന്ന പതിവും ഇവിടെ ഇല്ല. ഊൺ കഴിച്ച് കഴിഞ്ഞ് പോവുമ്പോള്‍ നമ്മള്‍ പറയുന്നതാണ് ബില്‍. അതും വയറു നിറയെചോറിന് 30 രൂപ മാത്രം. ഇനി കാഷ് എടുക്കാന്‍ മറന്നെന്നു പറഞ്ഞാല്‍ അത് സാരമില്ല, പിന്നെ തന്നാല്‍ മതി മോനേ എന്ന് കാദർക്ക പറയും. വെള്ളിയാഴ്ചകളില്‍ 70 രൂപയ്ക്ക് ചിക്കൻ ബിരിയാണിയും.

അതും ആവശ്യമുള്ളവര്‍ക്ക് റൈസ് വയറ് നിറയുന്നത് വരെ നല്‍കും. അൺലിമിറ്റഡിൻ്റെ കാദർക്ക മോഡൽ ഇന്ന് നാടെങ്ങും പരന്നു കിടക്കുകയാണ്. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ തിലകൻ്റെ കഥാപാത്രം പറയുന്നതു പോലെ ഹോട്ടലിലെത്തുന്നവരുടെ മനസ്സും വയറും നിറച്ചാണ് കാദർക്ക മെസ്സ് വിടുന്നത്.

ഭക്ഷണം കഴിച്ച ഒരാള്‍ക്ക് പോലും ഒരിക്കല്‍ പോലും കുറ്റം പറയാന്‍ സാധിക്കില്ല. ഖാദര്‍ക്കാനെ പോലെ തന്നെയാണ് അവിടുത്തെ ജോലിക്കാരും. എല്ലാവരും എല്ലാ ജോലിയും ചെയ്യും. ഖാദര്‍ക്കയും അങ്ങനെ തന്നെ, കാഷ് കൗണ്ടറില്‍ ഇരിക്കാതെ ഓരോ ടേബിളിന്റെയും അടുത്ത് വന്ന് അവിടെ എന്താ കിട്ടാത്തത്, ഇവിടെ എന്താ വേണ്ടത് എന്ന് ചോദിച്ച് അത് അവിടുത്തെ ജീവനക്കാരോട് വിളിച്ച് പറയുന്നത് കേള്‍ക്കാന്‍ തന്നെ ഒരു രസമാണ്. അങ്ങനെ ദിവസേന നൂറുക്കണക്കിന് ആളുകള്‍ക്ക് മനസ്സ് നിറച്ച് ചോറ് കൊടുത്ത ഖാദര്‍ക്കയുടെ സ്‌നേഹവും, ആ പുഞ്ചിരിയും ഇനി ഉറ്റവർ കെടാതെ സൂക്ഷിക്കും. 

രാവിലെ 11 ന് മുമ്പ് ഊൺ തയ്യാർ വൈകിട്ട് 4 മണി വരെ. പൊരിച്ച ചിക്കന് നാലപതും ഒരു പ്ലേറ്റ് ബീഫ് ഫ്രൈക്ക് 50, ചിക്കൻ പാട്സിന് 30 രൂപയുമാണ് വില ബിരിയാണി റൈസ് 35 രൂപയ്ക്കും ലഭിക്കും.

പുലർച്ചെ നാല് മണിക്ക് മീൻ വാങ്ങാൻ കാദർക്ക തന്നെ പോകും , ബാപ്പ ഇല്ലാത്തിൻ്റെ കുറവ് ഒരു വലിയ കുറവ് തന്നെയാണ് അത് എനിക്കറിയായാ എന്നാലും ഒന്നിനും ഒരു കുറവ് വരുത്തില്ല നാസിഫ് പറയുമ്പോൾ കണ്ണു നനയുന്നുണ്ടായിരുന്നു.

Kadarka, the Naduvannoor Kavuntarakaran who filled the hearts and stomachs of Kozhikode people, has left but Kadarka is ready to eat in the mess.

Next TV

Related Stories
സിദ്ധന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Sep 25, 2024 08:11 PM

സിദ്ധന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

വടക്കുമ്പാട് വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. ക്ഷേത്ര പൂജക്കൊപ്പം മന്ത്രവാദ ചികിത്സകള്‍ കൂടി...

Read More >>
അർജുന്‍റെ ലോറി കണ്ടെത്തി; കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിന്‍

Sep 25, 2024 03:37 PM

അർജുന്‍റെ ലോറി കണ്ടെത്തി; കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിന്‍

ക്യാബിനുള്ളില്‍ മൃതദേഹവും ഉണ്ടെന്നാണ് സംശയം. ക്യാബിന്‍ പുറത്തെടുക്കുന്ന സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത്...

Read More >>
അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ മനാഫ്

Sep 25, 2024 03:27 PM

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ മനാഫ്

ഗംഗാവലി പുഴയിൽ അർജുന്റെ ലോറി കണ്ടെത്തി. പുഴയിൽ ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത് ലോറി തന്റേതെന്ന് ഉടമ മനാഫ്...

Read More >>
ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

Sep 25, 2024 02:25 PM

ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു...

Read More >>
സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു

Sep 25, 2024 02:12 PM

സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു

വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകാന്‍ ബസില്‍ കയറുകയും എന്നാല്‍ നല്ല തിരക്കുണ്ടായിരുന്ന ബസില്‍ വിദ്യാര്‍ത്ഥി സുരക്ഷിതമായി നില്‍ക്കുന്നതിന്...

Read More >>
സേവാഭാരതി കോട്ടൂർ യൂണിറ്റിലെ വളണ്ടിയേഴ്‌സിന് ആപത് സേവ പരിശീലനം നടത്തി.

Sep 25, 2024 12:42 PM

സേവാഭാരതി കോട്ടൂർ യൂണിറ്റിലെ വളണ്ടിയേഴ്‌സിന് ആപത് സേവ പരിശീലനം നടത്തി.

സത്യസായി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗങ്ങൾ ആണ് പരിശീലനം നൽകിയത്. പരിപാടി ഡിഫൻസ് ക്ലബ്‌ കൂട്ടാലിട യുടെ പ്രസിഡണ്ട്‌ മോഹനൻ ഉത്ഘാടനം...

Read More >>
Top Stories










News Roundup






News from Regional Network