---
title: " പേരാമ്പ്ര പാലേരിയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി; ഒരാൾ അറസ്റ്റിൽ"
english_title: "MDMA and ganja seized at Perampra Paleri; One person was arrested"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238178/mdma-and-ganja-seized-at-perampra-paleri-one-person-was-arrested"
published_at: "2024-09-26T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f5014e2d7e4_0000_ATTACH__.jpg"
keywords: []
---

#  പേരാമ്പ്ര പാലേരിയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി; ഒരാൾ അറസ്റ്റിൽ

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ പാലേരിയിൽ മാരക ലഹരിമരുന്നായ 18 ഗ്രാം എം.ഡി.എം.എയും കാൽ കിലോഗ്രാം കഞ്ചാവുമായി യുവാവ് പോലീസിൻ്റെ പിടിയിലായി.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ പാലേരിയിൽ മാരക ലഹരിമരുന്നായ 18 ഗ്രാം എം.ഡി.എം.എയും കാൽ കിലോഗ്രാം കഞ്ചാവുമായി യുവാവ് പോലീസിൻ്റെ പിടിയിലായി.

പാലേരിയിലെ ഒരു സ്വകാര്യ കോളജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവന്നിരുന്ന കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിൻ്റെ വാടക വീട്ടിൽ നിന്നാണ് നാദാപുരം കരിങ്കാണിൻ്റവിട ഷഹീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ സമയം വീട്ടിൽ നിന്നും ഓടിപ്പോയ മുഖ്യപ്രതി അമീറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. പോലീസ് ഒരാഴ്ചയായി അമീറിനായി നിരീക്ഷിച്ചു വരികയായിരുന്നു.

കുറ്റ്യാടി സ്റ്റേഷനിലെ മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് അന്വേഷിച്ചു വന്നതായിരുന്നു പോലീസ്.

എന്നാൽ പോലീസിനെ കണ്ട് ഒരാൾ ഓടിയതിൽ കുറ്റ്യാടി പോലീസിന് സംശയം തോന്നിയതിനെത്തുടർന്ന് പേരാമ്പ്ര സബ് ഇൻസ്പെക്ടർ ഷമീറിൻ്റെ നേതൃത്വത്തിൽ പേരാമ്പ്ര പോലീസും റൂറൽ ജില്ലാ ഡാൻസാഫും പേരാമ്പ്ര ഡിവൈഎസ്പി സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ ലഹരി വസ്തുക്കൾ വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238178/mdma-and-ganja-seized-at-perampra-paleri-one-person-was-arrested)