'ഞങ്ങളിവിടെ നടത്തിയത് നേരമ്പോക്കല്ല', 'കേരളത്തിൽനിന്നുള്ള മാധ്യമങ്ങൾക്ക് നന്ദി'; എം.എൽ.എ. സതീശ് കൃഷ്ണ സെയിൽ

'ഞങ്ങളിവിടെ നടത്തിയത് നേരമ്പോക്കല്ല', 'കേരളത്തിൽനിന്നുള്ള മാധ്യമങ്ങൾക്ക് നന്ദി'; എം.എൽ.എ. സതീശ് കൃഷ്ണ സെയിൽ
Sep 26, 2024 12:16 PM | By Vyshnavy Rajan

അങ്കോല: അർജുനുവേണ്ടിയുള്ള തിരച്ചിലിന്റെ തുടക്കംമുതൽ കാണുന്ന മുഖമാണ് കാർവാർ എം.എൽ.എ. സതീശ് കൃഷ്ണ സെയിലിന്റേത്.

രാവിലെ തിരച്ചിൽ തുടങ്ങി വൈകീട്ടേ എന്നും അദ്ദേഹം മടങ്ങാറുള്ളൂ. മുഴുവൻ പ്രവർത്തനങ്ങളും ദൗത്യസ്ഥലത്തുനിന്നുതന്നെ ഏകോപിപ്പിച്ചത് അദ്ദേഹമാണ്.

കേരളത്തിന്റെ 141-ാമത്തെ എം.എൽ.എ. എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ മലയാളികൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകാലത്തുപോലും താൻ ഇത്ര ജോലിചെയ്തിട്ടില്ലെന്നാണ് എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞത്.

അർജുനെ കണ്ടെത്തിയാലും തനിക്ക് വിശ്രമമില്ല, ഇനി കർണാടക സ്വദേശികളായ രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യത്തെപ്പറ്റിയുണ്ടായ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.

ഞങ്ങളിവിടെ നടത്തിയത് നേരമ്പോക്കല്ല. കണ്ണിൽപ്പൊടിയിടാനുള്ള ശ്രമമാണെന്നും അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നും ചിലർ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. അത് ഞങ്ങളുടെ ആളുകൾക്ക് വേണ്ടി തുടരും.

കേരളത്തിൽനിന്നുള്ള മാധ്യമങ്ങൾക്ക് നന്ദിപറയുന്നു. ഇനിയും സഹകരണം ആവശ്യമാണ്. നിങ്ങൾ കാരണമാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്. സമാനതകളില്ലാത്ത ഫോളോഅപ്പാണ് നിങ്ങൾ നടത്തിയതെന്നും എം.എൽ.എ. പറഞ്ഞു.

'What we did here was not for fun', 'thanks to the media from Kerala'; MLA Satish Krishna Sale

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

News Roundup

GCC News