താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ബുധനാഴ്‌ച രാത്രി അക്രമം നടത്തിയ യുവാവ് പിടിയിൽ

താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ബുധനാഴ്‌ച രാത്രി അക്രമം നടത്തിയ യുവാവ് പിടിയിൽ
Sep 26, 2024 12:24 PM | By Vyshnavy Rajan

താമരശ്ശേരി : താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ബുധനാഴ്‌ച രാത്രി അക്രമം നടത്തിയ യുവാവ് പിടിയിൽ.

കൊടുവള്ളി മണ്ണിൽക്കടവ് കിഴക്കെ നൊച്ചിപ്പൊയിൽ റബീൻ റഹ്‌മാൻ (24) ആണ് പിടിയിലായത്.

കാൽമുട്ടിനും പുറത്തും മുറിവേറ്റ് ചികിത്സതേടിയെത്തിയ യുവാവ് ആശുപത്രിയിൽ ബഹളംവെച്ച് അക്രമാസക്തനാവുകയായിരുന്നു. ചികിത്സനൽകുന്നതിനിടെ മുറിവിൽ ബാൻഡേജിടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റിനെ മുഖത്ത് മർദിച്ചു.

തുടർന്നും യുവാവ് അക്രമാസക്തനായതോടെ ജീവനക്കാർ പോലീസിലറിയിച്ചു. ആശുപത്രിയിലെത്തി യുവാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ച രണ്ട് പോലീസുദ്യോഗസ്ഥർക്ക് ചവിട്ടേൽക്കുകയും ചെയ്‌തു.

പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിക്കുകയും അക്രമം നടത്തിയതിന് കേസെടുക്കുകയുമായിരുന്നു.

മുറിവിന് ചികിത്സനൽകുന്നതിനിടെയായിരുന്നു ബാൻഡേജിടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ശിവനെ യുവാവ് മർദിച്ചത്. സി.പി.ഒ.മാരായ അഷ്റഫ്, ഹനീഷ് എന്നിവർക്കും മർദനമേറ്റു

Thamarassery Govt. The young man who committed violence in Taluk Hospital on Wednesday night was arrested

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

GCC News