അത്തോളി : കുണ്ടും കുഴിയും നിറഞ്ഞ റോഡ് , പാവങ്ങാട് - ഉളളിയേരി വഴി യാത്ര ചെയ്യുന്നവരുടെ ആശങ്കയ്ക്ക് ആശ്വാസമാകുകയാണ് പി യു കെ സി റോഡ് റീ ടാറിംഗ് .
പദ്ധതിയുടെ ആദ്യ ഘട്ടം ഉള്ള്യേരി - കൊടശ്ശേരി വരെ 5 കിലോ മീറ്റർ റോഡ് റീ ടാറിംഗ് പണിയാണ്. ഒരു മാസം പിന്നിട്ടു. ബുധനാഴ്ച രാത്രി മലബാർ മെഡിക്കൽ കോളേജിന് മുന്നിൽ എത്തി.
2023 ൽ വിളിച്ച ടെൻഡറിലൂടെ യു എൽ സി സി എസ് ഏറ്റെടുത്ത 4 കോടി രൂപയുടെ പദ്ധതിയാണിത്. സ്കാനിഫിറ്റേഷൻ , ജി എസ് ബി എന്നീ പ്രക്രിയകൾ കടന്ന് വെറ്റ്മിക്സ് മെക്കാഡോ വിരിച്ച് രണ്ട് ലെയറിലായാണ് വി എം പി സി റി ടാറിംഗ് ( റബ്ബറൈസിഡ് ) പുരോഗമിക്കുന്നത്.
5 കിലോമീറ്റർ ഉള്ളിൽ ഡ്രൈനേജ് ഉൾപ്പെടെയുള്ള ജോലി പൂർത്തിയായി. ജെ സി ബി സഹായത്തോടെ റോഡ് മേൽപാളി പൊളിക്കലും , റോഡ് റോളർ വൈബ്രേറ്റ് കൊണ്ട് നിരപ്പാക്കൽ പണിയും നടക്കുന്നു.
PUKC road re-tarring is a relief to those traveling via Pavangad-Ullieri