ഉള്ളുലയ്ക്കുന്ന കാഴ്ച്ച; ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും ‍‍ഫോണും, തീരാനോവായി അർജുൻ

ഉള്ളുലയ്ക്കുന്ന കാഴ്ച്ച; ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും ‍‍ഫോണും, തീരാനോവായി അർജുൻ
Sep 26, 2024 01:17 PM | By Vyshnavy Rajan

ഷിരൂർ : ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് കണ്ണീർക്കാഴ്ചകൾ.

ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോ​ഗിച്ച വസ്തുക്കൾ കണ്ടെടുത്തു. അർജുന്റെ ബാ​ഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്.

മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്.

മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു.

കാബിന്റെ ഭാ​ഗത്തുള്ള ചെളി നീക്കിയപ്പോഴാണ് ഇവയെല്ലാം കിട്ടിയത്. ഇന്നലെയാണ് അർജുന്റെ ശരീരഭാ​ഗങ്ങളും ലോറിയും ​ഗം​ഗാവലി പുഴയിൽ നിന്നും കണ്ടെത്തിയത്.

കാബിന്‍ പൊളിച്ചു നീക്കി ചെളി നീക്കിയപ്പോള്‍ അര്‍ജുന്‍റെ വസ്ത്രങ്ങളുള്‍പ്പെടെ ലഭിച്ചത്. ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്‍റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും.

A haunting sight; Arjun plays son's toy and phone in the lorry

Next TV

Related Stories
സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

Nov 21, 2024 09:32 PM

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ...

Read More >>
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Nov 21, 2024 04:17 PM

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ്...

Read More >>
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

Nov 20, 2024 10:21 PM

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി...

Read More >>
നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

Nov 20, 2024 08:22 PM

നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ്...

Read More >>
ജനകീയ ആസൂത്രണം പദ്ധതി; സന്നദ്ധ പ്രവർത്തകർക്ക് ഗവ: ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് സി പി ആർ പരിശീലനം നൽകി

Nov 20, 2024 07:30 PM

ജനകീയ ആസൂത്രണം പദ്ധതി; സന്നദ്ധ പ്രവർത്തകർക്ക് ഗവ: ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് സി പി ആർ പരിശീലനം നൽകി

കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ ആണ് പരിശീലനം നൽകിയത്.ചെറിയ കുട്ടികളും മുതിർന്ന ആളുകളും കുഴഞ്ഞു വീണ് അത്യാസന്ന നിലയിൽ ആയാൽ എങ്ങനെ അവർക്ക്...

Read More >>
വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി

Nov 19, 2024 10:36 PM

വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി

വയലട റോഡ് ആക്ഷൻ കമ്മിറ്റി...

Read More >>
Top Stories