---
title: "ജീവദ്യുതി-പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A blood donation camp was organized as a part of Jivadyuti-Pol Blood Project"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239420/a-blood-donation-camp-was-organized-as-a-part-of-jivadyuti-pol-blood-project"
published_at: "2024-10-01T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbfbe36f8db_0000_ATTACH__.jpg"
keywords: []
---

# ജീവദ്യുതി-പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂർ : ജീവദ്യുതി-പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ്സ്കീമിന്റെ ആഭിമുഖ്യത്തിൽ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

നടുവണ്ണൂർ : ജീവദ്യുതി-പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ്സ്കീമിന്റെ ആഭിമുഖ്യത്തിൽ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കായണ്ണ കുടുംബാരോഗ്യ കേന്ദ്രംമെഡിക്കൽ ഓഫീസർ ഡോ. മഞ്ജുനാഥ് രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ കെ വി ബിൻഷ അധ്യക്ഷയായി.

പി ടി എ പ്രസിഡൻ്റ് പി കെ ഷിജു, പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി, ഹെഡ്മാസ്റ്റർ എം. ഭാസ്കരൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ്, മലബാർ മെഡിക്കൽ കോളേജ് രക്തബാങ്ക് മേധാവി ഡോ. വി ജെ അരുൺ, അധ്യാപകരായ പ്രജീഷ് തത്തോത്ത്, റഷീദ് പുത്തൻപുര, വി കെ സരിത, വി സുജിതകുമാരി, ഡോ. ശ്രീലു ശ്രീപദി, , എൻ എസ് എസ് വളണ്ടിയർ ലീഡർമാരായ ശ്രീനന്ദ, ആകാശ്, പാർവണ, അമൽജിത് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239420/a-blood-donation-camp-was-organized-as-a-part-of-jivadyuti-pol-blood-project)