---
title: "ലോക വയോജന ദിനാചരണത്തിൻ്റെ ഭാഗമായി നന്മണ്ടയിലെ വ്യാപാരിയും സീനിയർ സിറ്റിസണുമായ ശ്രീ അബ്ദുറഹ്മാൻ മേച്ചേരിയെ ആദരിച്ചു"
english_title: "Shri Abdurrahman Mecheri, businessman and senior citizen of Nanmanda, was honored as part of the World Aging Day."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239424/shri-abdurrahman-mecheri-businessman-and-senior-citizen-of-nanmanda-was-honored-as-part-of-the-world-aging-day"
published_at: "2024-10-01T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbfd85214f5_0000_ATTACH__.jpg"
keywords: []
---

# ലോക വയോജന ദിനാചരണത്തിൻ്റെ ഭാഗമായി നന്മണ്ടയിലെ വ്യാപാരിയും സീനിയർ സിറ്റിസണുമായ ശ്രീ അബ്ദുറഹ്മാൻ മേച്ചേരിയെ ആദരിച്ചു

> **Lead Summary:** നന്മണ്ട: ലോക വയോജന ദിനാചരണത്തിൻ്റെ ഭാഗമായി നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നന്മണ്ടയിലെ വ്യാപാരിയും സീനിയർ സിറ്റിസണുമായ ശ്രീ അബ്ദുറഹ്മാൻ മേച്ചേരിയെ ആദരിച്ചു.

## Article Content

നന്മണ്ട: ലോക വയോജന ദിനാചരണത്തിൻ്റെ ഭാഗമായി നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നന്മണ്ടയിലെ വ്യാപാരിയും സീനിയർ സിറ്റിസണുമായ ശ്രീ അബ്ദുറഹ്മാൻ മേച്ചേരിയെ ആദരിച്ചു.

നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ ശ്രീ അബ്ദുറഹ്മാൻ തൻ്റെ പതിനാലാം വയസ്സു മുതൽ (1962 മുതൽ) നന്മണ്ടയിൽ കച്ചവട സ്ഥാപനം നടത്തുന്നു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ സിദ്ദിഖ് പൊന്നാടയണിയിച്ചു.

സീനിയർ അസിസ്റ്റൻ്റ് ശ്രീ മുഹമ്മദ് റഫീഖ്, ശ്രീമതി വിസി വാസു, ശ്രീ.ടി.വി.വിനോദ് ,എസ്പിസി ഓഫീസർ കെ.ഷിബു, രഖില രാജ്, കെ.രാജേഷ്, വി.ആർ.വിനീത്, സി.അരുൺ, എൻ.കെ.നസീർ പി.കെ.ഷൈജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239424/shri-abdurrahman-mecheri-businessman-and-senior-citizen-of-nanmanda-was-honored-as-part-of-the-world-aging-day)