---
title: "അരിക്കുളം വില്ലേജിന്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ ക്യാമ്പ് മാവട്ട് നജ്‌മുൽഹുദ ഹയർ സെക്കൻ്ററി മദ്രസയിൽ നടന്നു"
english_title: "Digital Reserve Verification Camp of Arikulam Village was held at Mawat Najmulhuda Higher Secondary Madrasah"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239433/digital-reserve-verification-camp-of-arikulam-village-was-held-at-mawat-najmulhuda-higher-secondary-madrasah"
published_at: "2024-10-01T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc080bee4d7_0000_ATTACH__.jpg"
keywords: []
---

# അരിക്കുളം വില്ലേജിന്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ ക്യാമ്പ് മാവട്ട് നജ്‌മുൽഹുദ ഹയർ സെക്കൻ്ററി മദ്രസയിൽ നടന്നു

> **Lead Summary:** **അരിക്കുളം :** 'എല്ലാവർക്കും ഭൂമി, എല്ലാ കൈവശങ്ങൾക്കും രേഖ, എല്ലാ രേഖകളും സ്മ‌ാർട്ട്' എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന അരിക്കുളം വില്ലേജിന്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ ക്യാമ്പ് മാവട്ട് നജ്‌മുൽഹുദ ഹയർ സെക്കൻ്ററി മദ്രസയിൽ നടന്നു.

## Article Content

**അരിക്കുളം :** 'എല്ലാവർക്കും ഭൂമി, എല്ലാ കൈവശങ്ങൾക്കും രേഖ, എല്ലാ രേഖകളും സ്മ‌ാർട്ട്' എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന അരിക്കുളം വില്ലേജിന്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ ക്യാമ്പ് മാവട്ട് നജ്‌മുൽഹുദ ഹയർ സെക്കൻ്ററി മദ്രസയിൽ നടന്നു.

പ്രദേശത്തെ ഭൂവുടമകൾക്ക് അവരുടെ സർവ്വെ റിക്കാർഡുകൾ നേരിട്ട് പരിശോധിക്കുന്നതിനും കുറ്റമറ്റതാണെന്നുറപ്പുവരുത്തുന്നതിനും ക്യാമ്പ് സഹായകമായി. 200ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

റവന്യു, സർവ്വെ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ 'എന്റെ ഭൂമി' എന്ന ഒറ്റ പോർട്ടലിലൂടെ വേഗത്തിലും സുതാര്യതയിലും കാര്യക്ഷമമായും ജനങ്ങളിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ് സർവേയറും ജില്ലാ നോഡൽ ഓഫിസറുമായ കെ.എം. മുഹമ്മദലി നിർവ്വഹിച്ചു. വി.വി.എം. ബഷീർ അദ്ധ്യക്ഷനായി. സർവ്വേ ഓഫിസർമാരായ പ്രവീൺ, ഫസന, ആരതി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239433/digital-reserve-verification-camp-of-arikulam-village-was-held-at-mawat-najmulhuda-higher-secondary-madrasah)