ജീവിതം സേവനമാക്കിയ വാർഡ് മെമ്പർക്ക് ഗ്രാമപഞ്ചത്തിന്റെ ആദരം

ജീവിതം സേവനമാക്കിയ വാർഡ് മെമ്പർക്ക് ഗ്രാമപഞ്ചത്തിന്റെ ആദരം
Oct 2, 2024 10:17 AM | By Vyshnavy Rajan

എളേറ്റിൽ : ജീവിതത്തിന്റെ മുഴുസമയവും സേവനത്തിനും നാടിന്റെ വികസനത്തിനും മാറ്റിവെച്ചിരിക്കുകയാണ് കിഴക്കോത്ത് പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ വി. പി.അഷ്‌റഫ്‌.

പന്നൂരിലോ പരിസരത്തോ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും വി.പി. എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന മെമ്പറെയാണ് ആദ്യം വിളിക്കുന്നത്.ഏത് പാതിരാത്രിയിലും ഒരു ഫോൺകോൾ കിട്ടിയാൽ ഓടിയെത്തി ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും.

സേവ് പന്നൂർ ഡയറക്ടറായ അഷ്‌റഫിന് സേവിന്റെ ആംബുലൻസും ഉണ്ട്. നിലാരംബരായ രോഗികൾക്ക് ഹോസ്പിറ്റലുങ്ങളിൽ കൂട്ടിരിക്കാനും മടിയില്ല. വയനാട്ടിൽ ഉരുളപൊട്ടൽ ഉണ്ടായപ്പോൾ കാലത്ത് തന്നെ അവിടെ എത്തുകയും 6 ദിവസം തുടർച്ചയായി സേവനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

വി. പി. യുടെ സമയബന്ധിതമായ ഇടപെടൽ കൊണ്ട് നിരവതി പേരുടെ ജീവൻ രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. ചെറുപ്പകാലം മുതൽ സേവന സന്നദ്ധനായ അഷ്‌റഫ് വാർഡിൽ മത്സരിച്ചപ്പോൾ ജാതി മത രാഷ്ട്രീയമില്ലാതെ ജനങ്ങൾ ഏറ്റെടുക്കുകയും 420 വോട്ട് ലീഡ് നൽകി അവരുടെ ജനപ്രതിനിധി ആക്കുകയും ചെയ്തു.

ഇന്ന് കിഴക്കോത്ത് പഞ്ചായത്തിൽ ഒന്നാം നമ്പർ മെമ്പർ എന്ന സ്ഥാനവും നീടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ഥ വിഭാഗങ്ങളിൽ നിന്നും പരമാവതി ഫണ്ടുകൾ കൊണ്ട് വരാനും അത് വാർഡിൽ സമഗ്ര വികസനം സാധ്യമാക്കാനും ഈ യുവ മെമ്പർക്ക് സാധ്യമായി.

പുതിയ അഞ്ച് പദ്ധതികൾ നടപ്പിലാക്കി മറ്റു വാർഡുകളിൽ നിന്നും വ്യത്യസ്ഥമാക്കാനും മെമ്പർ വി പി അഷ്റഫിന് കഴിഞ്ഞു.ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കും പൊതുസമ്മതനായ മെമ്പർ എന്ന ഖ്യാതിയും ഈ മെമ്പർക്ക് സ്വന്തമാണ്.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് സി.കെ സാജിദത്ത് പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.

ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, ജസ്ന പറക്കുന്ന്, വഹീദ മെമ്പർമാരായ റസീന പൂക്കോട്ട്,വിനോദ്, കെ.കെ ജബ്ബാർ, പി പി നസ്റി, മജിദ് കെ.കെ., റംല മക്കാട്ട് പൊയിൽ, നസീമ ജമാൽ, ഇന്ദു സനിത്ത്, മുഹമ്മദലി കെ.കെ. പ്രിയങ്ക കരൂ ഞ്ഞിയിൽ ഗ്രാമപഞ്ചാ യത്ത് സിക്രട്ടറി അൻസു ഒ എ, ക്ലർക്ക് ഷമീർ എന്നിവർ സംസാരിച്ചു.

Gram panchayaths tribute to the ward member who served his life

Next TV

Related Stories
എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം  ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു

Oct 11, 2024 12:03 AM

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു...

Read More >>
സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

Oct 10, 2024 11:42 PM

സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

മിച്ചഭൂമി സമരത്തിൻ്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചവരുൾപ്പെടെ സമര വളണ്ടിയർമാരിൽ നിന്നും ഏറ്റുവാങ്ങിയ പതാക ജാഥാലീഡറായ പി.കെ. സുനീറിനെ...

Read More >>
എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

Oct 10, 2024 11:35 PM

എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ്...

Read More >>
ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ  നാദാപുരം സ്വദേശിയായ യുവതി മരിച്ചു

Oct 10, 2024 11:28 PM

ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ നാദാപുരം സ്വദേശിയായ യുവതി മരിച്ചു

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വൈകിയോടെയായിരുന്നു...

Read More >>
ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

Oct 10, 2024 09:06 PM

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന്...

Read More >>
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

Oct 10, 2024 12:49 AM

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍...

Read More >>