അത്തോളി : കലയും സാഹിത്യവും പോഷിപ്പിക്കപ്പെടേണ്ടത് സമൂഹത്തിൻ്റെ നിലനിൽപിന് അവശ്യഘടകമാണെന്ന് ഗാനരചയിതാവും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ രമേഷ് കാവിൽ പറഞ്ഞു.
അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ നന്മയുള്ളവരായി വളരാൻ അവരിൽ കലാ അഭിരുചി ഉണർത്തേണ്ടതുണ്ടെന്നും സ്കൂൾ കലോൽസവങ്ങൾ അതിനുള്ള വേദികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രൻ, മദർ പി.ടി.എ. പ്രസിഡൻ്റും പഞ്ചായത്ത് അംഗവുമായ ശാന്തിമാ വീട്ടിൽ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.കെ.മീന, ഹെഡ്മിസ്ട്രസ് സുനു പ്രവീൺ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ.കെ.ഫൈസൽ, സീനിയർ അസിസ്റ്റന്റ് കെ.എം.മണി ,സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റ ബെൽ, കലോത്സവം കൺവീനർ ടി.വി.ശശി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി
Kalotsavam Gala of Atholi Govt.Vocational Higher Secondary School,- 2024 inaugurated by Ramesh Kavil