പേരാമ്പ്ര : പേരാമ്പ്ര ഹൈസ്കൂൾ മുതൽ ചാനിയംകടവ് വരെ നീളുന്ന പിഡബ്ല്യുഡി റോഡിൽ ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന കുറ്റിക്കാടുകൾ വാഹനയാത്രയ്ക്കും കാൽനട യാത്രയ്ക്കും ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി സി.പി.ഐ.എം. എരവട്ടൂർ ടൗൺ ബ്രാഞ്ച് യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ സൈഡ് കാഴ്ച മറച്ച് അപകട സാധ്യത വർധിപ്പിക്കുകയും, കാൽനടയായി വിദ്യാർത്ഥികൾ ഉൾപ്പെടെ സ്കൂളിലേക്ക് എത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.
അധികൃതർ അടിയന്തിരമായി ഇടപെടണം സുരക്ഷാ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് കാടുകൾ വെട്ടി മാറ്റി റോഡിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സി.പി.ഐ.എം. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം ടി.പി. കുഞ്ഞിനന്ദൻ കക്കുടുമ്പിൻ രാജൻ നഗറിൽ ചേർന്ന ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.എം. ബാബു യോഗത്തിൽ അധ്യക്ഷനായിരുന്നു. ടി.പി. ഗംഗാധരൻ പതാക ഉയർത്തി.
ബ്രാഞ്ച് സെക്രട്ടറി കെ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ ലോക്കൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞിക്കണ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, കെ.പി. രവി, വി.കെ. സുനീഷ്, എം.എം. സുഗതൻ, എം.എം. ബാലകൃഷ്ണൻ, കെ. നബീസ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം കുടുംബ സംഗമവും നടന്നു. എം.എം. രാജേഷ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
Hazards on Perampra High School-Chaniamkadav PWD Road; Forests on both sides of the road need to be cleared