കൂടരഞ്ഞി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനവും, വിളംബര ജാഥയും നടത്തി, ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നിർവ്വഹിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി എസ് രവീന്ദ്രൻ, റോസ്‌ലി ജോസ് ബോബി ഷിബു, എൽസമ്മജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, സുരേഷ് ബാബു മോളി തോമസ് വാതല്ലൂർ., ജോണി വാളിപ്ലാക്കൽ,വി എ നസീർ തുടങ്ങിയ എല്ലാ വാർഗംഗങ്ങളുടെയും നേതൃത്വത്തിൽ വാർഡുകളിൽ ശുചീകരണ പ്രവർത്തനം നടന്നു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ്കുമാർ അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ് ,ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ സി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ. കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
പരിപാടിയിൽവിവിധ ഘടക സ്ഥാപനത്തിലെ ജീവനക്കാർ,വ്യാപാരി പ്രതിനിധികൾ,അങ്കണ വാടി ജീവനക്കാർ, ആശ വർക്കർമാർ,ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബ ശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സെന്റ് സെബാസ്റ്റ്യൻ കൂടരഞ്ഞി ഹയർ സെക്കൻ്ററി സ്കൂൾ , കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ കെ.എം സി ടി ഡെന്റൽ കോളേജ്, എം എ എം ഒ കോളേജ് ,നീലേശ്വരം ഹയർ സെക്കൻ്ററി സ്കൂൾ എനിവിടങ്ങളിലെ നാഷണൽ സർവീസ് സൊസൈറ്റി വിദ്യാർത്ഥികൾ .അദ്ധ്യാപകർ,ഗ്രീൻ ക്ലബ് പ്രവർത്തകർ,റിസോർട്ട് ഉടമകൾ, ഓട്ടോ തൊഴിലാളികൾ, വിവിധ ക്ലബ് ഭാരവാഹികൾ , കർഷകർ തുടങ്ങിയവർ പങ്കെടുത്തു, പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലും.
സ്ഥാപനങ്ങളിലും ശുചീകരണം പ്രവർത്തനം നടന്നു കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂളിന്റെ ബാന്റ് സെറ്റ് ന്റെ അകമ്പടിയോടെ ആണ് വിളമ്പര ജാഥ ആരംഭിച്ചത്.
Pampalamuktam Navkerala launched a popular campaign