നടുവണ്ണൂർ : മാലിന്യം മുക്തം നവകേരളം, സ്വച്ഛദാ ഹി സേവ എന്നീ പദ്ധതികളുടെ ഭാഗമായി നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാരും ഹരിത കർമ്മ സേന പ്രവർത്തകരും ചേർന്ന് നടുവണ്ണൂർ ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി.
ഗാന്ധിജയന്തി ദിനത്തിലെ ശുചിത്വ യജ്ഞം പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
നൂറോളം എൻ.എസ്.എസ്. പ്രവർത്തകർ വെള്ളോട്ട് അങ്ങാടി മുതൽ ഗായത്രി കോളേജ് വരെയും ബസ് സ്റ്റാൻ്റ് മുതൽ വാകയാട് റോഡ് ഭാഗത്തേക്കും ക്ലീനിങ് നടത്തി. ഹരിത കർമ്മ സേന പ്രവർത്തകർ ഓരോ ഗ്രൂപ്പ് എൻ.എസ്.എസ്. വളണ്ടിയർമാർക്കും വഴികാട്ടിയായി.
ശേഖരിച്ച മാലിന്യങ്ങൾ ഹരിത കർമ്മ സേന പ്രവർത്തകർക്ക് കൈമാറി. പ്രിൻസിപ്പാൾ ശാമിനി അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രോഗ്രാം ഓഫീസർ ബിനു കല്ലിങ്കൽ സ്വാഗതം പറഞ്ഞു. എൻ.എസ്.എസ്. വളണ്ടിയറായ അനാമിക ബിജുവിന്റെ നേതൃത്വത്തിൽ നടന്ന ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
Cleaning work was carried out in Naduvannoor town as part of the Garbage Free Navakeralam and Swachchada Hi Seva projects.