പേരാമ്പ്ര : ഭാഷാശ്രീ സാംസ്കാരിക മാസികയുടെ 'വിശക്കുന്നവയറുകൾക്ക് ഒരു നേരത്തെ ഭക്ഷണം' പദ്ധതി കെ.പി.മനോജ് കുമാർ (സർവ്വോദയം ട്രസ്റ്റ് ബാലുശ്ശേരി) ഉദ്ഘാടനം ചെയ്തു.
ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക്സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഭാഷാശ്രീ. ഭാഷാശ്രീ ഓഫീസിൽ നിന്ന് ഉച്ചയക്ക് 11മണി മുതൽ 12മണിവരെ ടോക്കൺ കൊടുക്കും.
ജനകീയ ഹോട്ടൽ പേരാമ്പ്രയിൽ ടോക്കൺ ഏൽപ്പിച്ച് സൗജന്യമായി ഭക്ഷണം കഴിക്കാം. ഭാഷാശ്രീ മുഖ്യ പത്രാധിപർ .പ്രകാശൻ വെള്ളിയൂർ അധ്യക്ഷത വഹിച്ചു.
രത്നകുമാർ വടകര സ്വാഗതം പറഞ്ഞു. .ശ്രീകുമാർ തെക്കേടത്ത് ( പ്രസി. ഭാഷാശ്രീ ഗ്രന്ഥാലയം - നന്മണ്ട )മുഖ്യ പ്രഭാഷണം നടത്തി.
ശ്രീ.ദേവദാസ് പാലേരി, മേപ്പാടി ബാലകൃഷ്ണൻ ,രാമകൃഷ്ണൻ സരയൂ , ശ്രീധരൻ നൊച്ചാട്, രതീഷ് ഇ നായർ, വിനോദ് കൃഷ്ണഗുഡി, സദൻ കൽപ്പത്തൂർ തുടങ്ങിയവർ സംസാരിച്ചു
KP Manoj Kumar inaugurated the hunger-free Perampra