ബാലുശ്ശേരി : മാലിന്യം മുക്തം നവകേരളം 2025ന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബാലുശ്ശേരി ടൗൺ ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ ക്കൊമ്പിലാട് ഉദ്ഘാടനം ചെയ്തു.
ജനകീയ പങ്കാളിത്തത്തോടെ കൂടി 2025 മാർച്ച് 30 നോടകം ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കും.
ടൗൺ നവീകരണത്തിന്റെ ഭാഗമായി ടൗണിൽ ഉടനീളം പൂച്ചെടികൾ സ്ഥാപിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.
മാലിന്യ സംസ്കരണം ഓരോ വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വമാണെന്നും അത് യഥാവിതം നിർവഹിക്കണമെന്നും അല്ലാത്തപക്ഷം പിഴ ഉൾപ്പെടെയുള്ള നിയമ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.
പരിപാടിയിൽ വാർഡ് മെമ്പർമാരായ ഹരീഷ് നന്ദനം, യു കെ വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ സുരേഷ്, ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥർ, വ്യാപാരികൾ ,റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, ഹരിത കർമസേന, എൻഎസ്എസ് വളണ്ടിയേഴ്സ് ,കോളേജ് വിദ്യാർത്ഥികൾ ,ആശാ വർക്കേഴ്സ്എന്നിവർ പരിപാടിയിൽ പങ്കെടുത്തു
As part of the town renewal, cleaning activities have started in Balusherry Gram Panchayat.