ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട; നാല് പേരെ പിടികൂടി

ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട;  നാല്  പേരെ പിടികൂടി
Oct 3, 2024 12:18 PM | By Vyshnavy Rajan

ബാലുശ്ശേരി : മാരക ലഹരി മരുന്നായ 20 ഗ്രാം എം ഡി എം എയുമായി 4 പേരെ കോഴിക്കോട് റൂറൽ എസ് .പി പി. നിധിൻരാജ് ഐ.പി.എസിൻ്റെ കീഴിലുള്ള സംഘം പിടികൂടി. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടി കൂടിയത്.

ബാലുശ്ശേരി കുറ്റിക്കാട്ട് പറമ്പ് ,ജിഷ്ണു .(25) നന്മണ്ട താനോത്ത് വീട്ടിൽ അനന്ദു എന്ന ടോബി (25), നന്മണ്ട കരിയാത്തൻ കാവ് തിയ്യക്കണ്ടി ആകാശ് ടി.കെ(26), ചേളന്നൂർ കൈതോട്ടയിൽ മീത്തൽ അബിൻ(26), എന്നിവരെയാണ് ജിഷ്ണുവിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യുമായി പിടി കൂടിയത്.

കോഴിക്കോട്, കൊയിലാണ്ടി, വടകര ഭാഗങ്ങളിലെ മയക്കു മരുന്ന് സംഘത്തിൽ പെട്ടവരാണ് നാല് പേരും. കോഴിക്കോട് നഗരത്തിലെ മൊത്ത വിൽപനക്കാരിൽ നിന്നും എടുക്കുന്നതാണെന്നാണ് പ്രതികൾ പറയുന്നത്. അനന്ദുവിന് മുമ്പ് 2 തവണ എം.ഡി.എം.എ പിടികൂടിയതിന് കേസുണ്ട്.

സമാനമായ കേസിൽ ആകാശും ജയിലിൽ കിടന്നിട്ടുള്ളതാണ്. പിടികൂടിയ ലഹരി 60000 രൂപ വിലവരും ആഢംബരവാഹനമായ KL11BW 8685 നമ്പർ താർജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വാഹനങ്ങൾ മാറി മാറി വാടകക്ക് എടുത്തും മയക്കു മരുന്ന് ഉപയോഗിച്ചും ആർഭാടജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി. ജിഷ്ണുവിൻ്റെ വീട്ടിൽ വച്ച് സംഘം ചേർന്ന് ചെറു പാക്കറ്റിലാക്കി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി.

നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. പ്രകാശൻ പടന്നയിൽ, പേരാമ്പ്ര ഡി വൈ എസ്.പി. ലതീഷ് വി. വി. ബാലുശ്ശേരി ഇൻസ്പെക്ടർ ദിനേശ് ടി. പി എന്നിവരുടെ നേതൃത്വത്തിൽ ബാലുശ്ശേരി എസ്.ഐമാരായ സുജിലേഷ് എം,അബ്ദുൾ റഷീദ് എൻ.കെ, സുരേന്ദ്രൻ സി , എ എസ് ഐ . റസൂല കെ.വി, 'സ്പെഷ്യൽ സ്ക്വോഡ് എസ് . ഐ മാരായ രാജീവ് ബാബു, ബിജു പി .സീനിയർ സി പി ഒ മാരായ ജയരാജൻ. എൻ. എം, ജിനീഷ് . പി.പി, മുനീർ ഇ.കെ, എൻ.എം.ഷാഫി, ടി.കെ. ശോബിത്ത്, ബിജു കെ. ടി ,മുഹമ്മദ് ഷമീർ ഇ.കെ, രതീഷ് ഇ എം, ഫൈസൽ . കെ ഷാലിമ പി. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്

Massive drug bust in Balusherry; Four people were arrested

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










News Roundup