---
title: "പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച്  ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു"
english_title: "OM Bharadwaj inaugurated the march led by the PKS Kozhikode District Committee to the Income Tax Office."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240138/om-bharadwaj-inaugurated-the-march-led-by-the-pks-kozhikode-district-committee-to-the-income-tax-office"
published_at: "2024-10-04T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffc05a3b50a_0000_ATTACH__.jpg"
keywords: []
---

# പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച്  ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോഴിക്കോട് : **പട്ടികവിഭാഗത്തിന്റെ സംവരണം തകർക്കുന്ന സുപ്രീം കോടതി വിധി സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി കൊണ്ടുവരിക, ജാതി സെൻസസ് നടത്തുക, സ്വകാര്യ മേഖലയിലെ സംവരണത്തിന് അഖിലേന്ത്യാ നിയമം കൊണ്ടുവരിക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് DSMM അഖിലേന്ത്യാ കമ്മറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : **പട്ടികവിഭാഗത്തിന്റെ സംവരണം തകർക്കുന്ന സുപ്രീം കോടതി വിധി സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി കൊണ്ടുവരിക, ജാതി സെൻസസ് നടത്തുക, സ്വകാര്യ മേഖലയിലെ സംവരണത്തിന് അഖിലേന്ത്യാ നിയമം കൊണ്ടുവരിക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് DSMM അഖിലേന്ത്യാ കമ്മറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു.

പതിനാറ് ഏരിയകളിൽ നിന്നായി എത്തിച്ചേർന്ന നൂറ് കണക്കിന് പ്രവർത്തകർ മുതലക്കുളത്ത് കേന്ദ്രീകരിച്ച് ആദായ നികുതി ഓഫീസിലേക്ക് മാർച്ച് ചെയ്തത് ജില്ലാ പ്രസിഡൻറ് സിഎംബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മറ്റി അംഗം എം മിനി, പി ടി ബാബു, സജീവൻ വടകര, എന്നിവർ സംസാരിച്ചു.

സംസ്ഥാന കമ്മറ്റി അംഗം ഷാജി തച്ചയിൽ സ്വാഗതവും ജില്ലാ ജോ: സെക്രട്ടറി കെ ടി ലിഖേഷ് നന്ദിയും അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240138/om-bharadwaj-inaugurated-the-march-led-by-the-pks-kozhikode-district-committee-to-the-income-tax-office)