പേരാമ്പ്ര : ഓസ്ട്രേലിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രമായ ഇസൈ യുടെ സംവിധായകൻ ഷമിൽ രാജിന് ഡിവൈഎഫ്ഐ യുടെ സ്നേഹാദരം.
ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ focus on ability യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ ഇസൈ എന്ന ചിത്രം തിരഞ്ഞെടുത്തു.
20 ഓളം രാജ്യങ്ങളിൽ നിന്നുള്ള ഷോർട്ട് ഫിലിമിൽ നിന്നുമാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ഷമിൽരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തത്.
ഇൻ്റർനാഷണൽ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്നും, ഫൈനലിലെത്തുന്ന ഒരേ ഒരു ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ഇസൈ കരസ്ഥമാക്കിയിട്ടുണ്ട്.
ഷമിൽ രാജ് ഡിവൈഎഫ്ഐ കക്കാട് യൂണിറ്റ് കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ യുടെ ഉപഹാരം ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയറ്റംഗം എം.എം. ജിജേഷ് കൈമാറി.ഡിവൈഎഫ്ഐ പേരാമ്പ്ര ഈസ്റ്റ് മേഖല സെക്രട്ടറി അഖിലേഷ് കെ.പി, മേഖല ട്രഷറർ നിജിൻ കെ.എൻ, നിധിൻ ടി.പി, സരിൻ അതുല്യ എന്നിവർ പങ്കെടുത്തു.
International recognition for Perampra native's film: DYFI's love for Shamil Raj